ഗുജറാത്തിൽ ഗോരക്ഷക ഗുണ്ടകളുടെ ആക്രമണം; ഒരാൾക്ക്​ പരിക്ക്

അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ ഗോരക്ഷക ഗുണ്ടകളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. റാമോൽ പ്രദേശത്ത് ട്രക്കിൽ കാലികളുമായി വരുകയായിരുന്ന സാഹിർ ഖുറൈശിയും മുസ്തഫ സിപായിയുമാണ് ആക്രമണത്തിനിരയായത്. ദീസയിൽനിന്ന് ബറൂചിലേക്ക് 30 കാലികളെയുമായി പോകുകയായിരുന്ന ട്രക്ക് അഞ്ചു പേർ ചേർന്ന് തടയുകയായിരുന്നു. ഇവർ ഖുറൈശിയെ കുത്തുകയായിരുന്നുവെന്ന് പരിക്കില്ലാതെ രക്ഷപ്പെട്ട സിപായി പൊലീസിനോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.