ഛത്തിസ്​ഗഢിൽ സ്​ഫോടനം; ജവാൻ കൊല്ലപ്പെട്ടു

റായ്പുർ: ഛത്തിസ്ഗഢിലെ സുകുമ ജില്ലയിൽ മാവോവാദികൾ നടത്തിയ സ്ഫോടനത്തിൽ ജവാൻ കൊല്ലപ്പെടുകയും രണ്ടു ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭേജി, എലർമഡ്ഗു ഗ്രാമങ്ങൾക്കിടയിലുള്ള പ്രദേശത്ത് മാവോവാദിവിരുദ്ധ സേനയായ ഡിസ്ട്രിക്ട് റിസർവ് ഗാർഡ് സംഘം തിരച്ചിൽ നടത്തുേമ്പാഴാണ് സ്ഫോടനമുണ്ടായതെന്ന് സുകുമ പൊലീസ് സൂപ്രണ്ട് അഭിഷേക് മീണ പറഞ്ഞു. അസിസ്റ്റൻറ് കോൺസ്റ്റബ്ൾ കർറം ദാരയാണ് കൊല്ലപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.