ഹർത്താൽ പൂർണം

അങ്കമാലി: ഹര്‍ത്താല്‍ അങ്കമാലിയിലും സമീപപ്രദേശങ്ങളിലും കച്ചവട സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങള്‍ തടഞ്ഞപ്പോഴും കടകള്‍ അടക്കുന്നതിനെച്ചൊല്ലിയും ചില തര്‍ക്കങ്ങളുണ്ടായതൊഴിച്ചാല്‍ ഒരിടത്തും അനിഷ്ട സംഭവങ്ങളുണ്ടായില്ല. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ ഒരിടത്തും സര്‍വിസ് നടത്തിയില്ല. ബാങ്കുകള്‍, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങളൊന്നും തുറന്ന് പ്രവര്‍ത്തിച്ചില്ല. ഹാജര്‍നില നന്നേ കുറവായിരുന്നു. അതേസമയം, ബസുകളടക്കം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. മൂക്കന്നൂര്‍, തുറവൂര്‍, കറുകുറ്റി, പാറക്കടവ്, കുന്നുകര, ചെങ്ങമനാട്, നെടുമ്പാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലും ഹര്‍ത്താല്‍ ജനങ്ങളെ വലച്ചു. ഹിന്ദു ഐക്യവേദി, ബി.ജെ.പി പ്രവര്‍ത്തകര്‍ ഹര്‍ത്താലി​െൻറ ഭാഗമായി അങ്കമാലിയില്‍ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.