ശബരിമലയിൽ പാർട്ടി അജണ്ട നടപ്പാക്കുന്നു- ^ഉമ്മൻ ചാണ്ടി

ശബരിമലയിൽ പാർട്ടി അജണ്ട നടപ്പാക്കുന്നു- -ഉമ്മൻ ചാണ്ടി പള്ളുരുത്തി: ശബരിമലയിൽ പാർട്ടി അജണ്ട നടപ്പാക്കുകയാണെന്ന് മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി. ചെല്ലാനത്ത് സി.പി.എം വിട്ട് കോൺഗ്രസിലേക്കെത്തിയ നൂറോളം പേർക്കുള്ള സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദാരസമീപനം സ്വീകരിച്ചിട്ടുപോലും മുഖ്യമന്ത്രി തെറ്റിൽനിന്ന് വീണ്ടും തെറ്റിലേക്ക് പോകുകയാണ്. തെരഞ്ഞെടുപ്പുകാലത്ത് എല്ലാം ശരിയാക്കാമെന്നുപറഞ്ഞ് വന്നവർക്ക് ഇപ്പോൾ ജനഹിതം നടപ്പാക്കാൻ സാധിക്കുന്നില്ല. മുഖ്യമന്ത്രിയുടെ പിടിവാശിമൂലം എല്ലാ രംഗത്തും ഇതുതന്നെയാണ് അവസ്ഥ. മതവിശ്വാസികളുടെ അനുഷ്ഠാനങ്ങളിൽ സർക്കാർ എന്തിന് ഇടപെടുെന്നന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസിലേക്ക് കടന്നുവന്ന എല്ലാവെരയും ഇരുകൈയും നീട്ടി സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഷാജി തോപ്പിൽ അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എം.പി, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, മുൻ മന്ത്രി ഡൊമിനിക് പ്രസേൻറഷൻ, ഷൈനി മാത്യു, ടോണി ചമ്മണി, ലൂഡി ലൂയിസ്, ആർ. ത്യാഗരാജൻ, എം.പി. ശിവദത്തൻ, ജോൺ പഴേരി, ഷാജി കുറുപ്പശ്ശേരി, ഹെൻട്രി ഓസ്റ്റിൻ, പി.പി. മൈക്കിൾ ലാലു, പീറ്റർ ഷീൻ, മേരി ലിസി, വത്സ ഫ്രാൻസിസ്, ദീപാ ഷാജി, ലൂസി രാജൻ, എ.ജെ. ബാസ്റ്റിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.