കൊച്ചി: ശബരിമലയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളനുസരിച്ച് അയ്യപ്പദർശനത്തിന് ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് യഥാർഥ വിശ്വാസി സമൂഹത്തിനെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ് സംസ്ഥാന സർക്കാറും കേന്ദ്രസർക്കാറിെൻറ അറിവോടെ ബി.ജെ.പിയും നടപ്പാക്കുന്നതെന്ന് കെ.വി. തോമസ് എം.പി കുറ്റപ്പെടുത്തി. കോടതി വിധി നടപ്പാക്കാനെന്ന വ്യാജേന സംസ്ഥാന സർക്കാറും വിശ്വാസി സംരക്ഷണത്തിെൻറ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ബി.ജെ.പിയും അയ്യപ്പ ദർശനത്തിനെത്തുന്ന തീർഥാടകർക്ക് തീരാവേദന സൃഷ്ടിക്കുകയാണ്. അയ്യപ്പവിശ്വാസ സംരക്ഷണത്തിെൻറ പേരിൽ അപ്രതീക്ഷിത ഹർത്താൽ നടത്തി പൊതുജനങ്ങളെയും തീർഥാടകരെയും പെരുവഴിയിലാക്കിയ ബി.ജെ.പി.യുടെ രാഷട്രീയ മുതലെടുപ്പ് യഥാർഥ വിശ്വാസികൾ തിരിച്ചറിയുകതന്നെ ചെയ്യുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.