അഗളി: അട്ടപ്പാടിയിൽനിന്ന് കടത്താൻ ശ്രമിച്ച 11 കിലോ ചന്ദനം അഗളി പൊലീസ് പിടികൂടി. മുൻ സഹകരണ ബാങ്ക് ജീവനക്കാരൻ അടക്കം രണ്ടുപേർ അറസ്റ്റിലായി. പാലക്കാട് സ്വദേശിയും അട്ടപ്പാടി ജെല്ലിപ്പാറയിൽ താമസക്കാരനുമായ മംഗലശ്ശേരി വീട്ടിൽ വിമൽകുമാർ (48), തമിഴ്നാട് മാങ്കര സ്വദേശി മുരുകൻ (37) എന്നിവരാണ് പിടിയിലായത്. ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ അഗളി എ.എസ്.പി നവനീത് ശർമയും സ്ക്വാഡും ചേർന്ന് അട്ടപ്പാടി പ്ലാമരം ഭാഗത്താണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.