മട്ടാഞ്ചേരി: പ്രവാസജീവിതത്തിെൻറ കഥകൾ പറയുന്ന ഒ.എസ്.എ. റഷീദ് രചിച്ച 'പ്രവാസിയുടെ പെട്ടി' പുസ്തകത്തിെൻറ പ്രകാശനം സാഹിത്യകാരൻ എം.വി. ബെന്നി നിർവഹിച്ചു. കേരള സഹൃദയമണ്ഡലം പനയപ്പള്ളി ആസാദ് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് മാധ്യമപ്രവർത്തകൻ ബിജു ആബേൽ ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.ജി. ഉണ്ണികൃഷ്ണൻ പുസ്തകത്തിെൻറ ആദ്യപ്രതി ഏറ്റുവാങ്ങി. അഡ്വ. ജയരാജ് തോമസ് പുസ്തകപരിചയം നടത്തി. കെ. ജയ്നി, എൻ.കെ.എം. ഷെരീഫ്, ഹസ്സൻ നാസിർ, സുൽഫത്ത് ബഷീർ എന്നിവർ സംസാരിച്ചു. കെ.എ. ജബ്ബാരി സ്വാഗതവും ഡോ. പി.എം. മുരളീധരൻ നന്ദിയും പറഞ്ഞു. നബിദിനാഘോഷം മരട്: മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെയും മുസ്ലിം യുവജനസംഘത്തിെൻറയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന നബിദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം ജുമാമസ്ജിദ് ഖതീബ് ഹസ്സൻ സഖാഫി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ് എ.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അബൂബക്കർ സിദ്ദീഖ് സഅദി, പി.എ. ജസീബ്, ടി.എം. റൺസാദ് എന്നിവർ സംസാരിച്ചു. തുടർന്ന് അബൂറബീഹ് മൗലവിയും സംഘവും ഇസ്ലാമിക ചരിത്ര കഥാപ്രസംഗം 'അടർക്കളത്തിലെ ഇതിഹാസം' അവതരിപ്പിച്ചു. ഞായറാഴ്ച മദ്റസ വിദ്യാർഥികളുടെ വിജ്ഞാന കലാമത്സരങ്ങൾ നടക്കും. തിങ്കളാഴ്ച നടക്കുന്ന സമാപന സമ്മേളനവും മദ്റസ ഡയറി പ്രകാശനവും പൊന്നുരുന്നി മുദ്രിസ് കെ. കുഞ്ഞുമുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. എ.എം. മുഹമ്മദ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.