ചെല്ലാനം മറുവക്കാട് റോഡിന് 68 ലക്ഷം അനുവദിച്ചു

പള്ളുരുത്തി: ചെല്ലാനം ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിലെ മറുവക്കാട് പ്രദേശത്തെ സ​െൻറ് മേരീസ് സ്കൂളിന് തെക്ക് കിഴക്ക് ഭാഗത്തായുള്ള റോഡി​െൻറ നിലവാരം ഉയർത്തുന്ന പ്രവൃത്തികൾക്ക് 68 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോൺ ഫെർണാണ്ടസ് എം.എൽ.എ പറഞ്ഞു. മൂന്ന് മീറ്റർ വീതിയും 700 മീറ്റർ നീളവുമുള്ള ഈ റോഡി​െൻറ നിർമാണത്തിന് ഹാർബർ എൻജിനീയറിങ് വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റിന് മത്സ്യബന്ധന തുറമുഖ വകുപ്പാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. ചെല്ലാനം -തോപ്പുംപടി റോഡിലേക്കെത്താൻ ഈ പ്രദേശത്തെ നൂറോളം കുടുംബങ്ങളും സ്കൂൾ വിദ്യാർഥികളും ദിനംപ്രതി ആശ്രയിക്കുന്ന മറുവക്കാട് റോഡി​െൻറ നിർമാണം തീരദേശവാസികളുടെ വർഷങ്ങളായ ആവശ്യമാണ്. ടെൻഡർ നടപടി പൂർത്തിയാക്കി എത്രയും വേഗം നിർമാണപ്രവൃത്തികൾ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു. മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കുടിക്കാനും കുളിക്കാനും വെള്ളമില്ല; നവജാത ശിശുക്കളെ കുളിപ്പിക്കുന്നത് കുപ്പിവെള്ളത്തിൽ മട്ടാഞ്ചേരി: മട്ടാഞ്ചേരി സ്ത്രീകളുെടയും കുട്ടികളുെടയും ആശുപത്രിയില്‍ രണ്ടുദിവസമായി വെള്ളം ലഭിക്കുന്നില്ല. കുടിവെള്ളം ഇല്ലാതായിട്ട് മാസങ്ങളായെങ്കിലും ഇപ്പോള്‍ ശൗചാലയങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളവും ഇല്ലാതായതോടെ രോഗികൾക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. നവജാത ശിശുക്കളെ കുളിപ്പിക്കാൻ കടകളിൽനിന്ന് കുപ്പിവെള്ളം വാങ്ങേണ്ട ഗതികേടാണെന്ന് കൂട്ടിരിപ്പുകാർ പറയുന്നു. ടാങ്കിലേക്ക് വെള്ളമടിക്കുന്ന മോട്ടോര്‍ തകരാറിലായിട്ട് രണ്ടുമാസം പിന്നിട്ടു. ഇതി​െൻറ തകരാര്‍ പരിഹരിക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇതുമൂലം പല ദിവസങ്ങളിലും ടാങ്കര്‍ ലോറിയില്‍ വെള്ളമടിക്കുകയാണ് പതിവ്. രണ്ട് ദിവസമായി വെള്ളമില്ലാതായതോടെ ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ പ്രാഥമിക കാര്യങ്ങള്‍ നിർവഹിക്കാൻപോലുമാവാത്ത അവസ്ഥയിലായി. ശസ്ത്രക്രിയ കഴിഞ്ഞവരുള്‍പ്പെടെയുള്ളവരെ പലരും വീട്ടില്‍ എത്തിച്ചാണ് പ്രാഥമിക കൃത്യങ്ങള്‍ നടത്തിയതെന്നാണ് പറയുന്നത്. കുടിവെള്ളം പുറത്തുനിന്ന് വാങ്ങിയാണ് ഉപയോഗിക്കുന്നത്. വെള്ളിയാഴ്ച ഉച്ചമുതല്‍ വെള്ളം ഇല്ലാതായിട്ട് അധികൃതരോട് രോഗികള്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ മഹാത്മ സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രതിഷേധവുമായി എത്തി. പ്രവര്‍ത്തകര്‍ കുടിവെള്ള ടാങ്കിന് മുകളില്‍ കയറി പ്രതിഷേധിച്ചതോടെ പൊലീസ് എത്തി. ടാങ്കിന് മുകളില്‍ കയറിയവരെ പൊലീസ് അനുനയത്തില്‍ ഇറക്കുകയായിരുന്നു. പ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതോടെയാണ് പ്രവര്‍ത്തകര്‍ ഇറങ്ങിയത്. ഷമീര്‍ വളവത്ത്, സനല്‍ ഈസ, ആര്‍. ബഷീര്‍, അയ്യൂബ് സുലൈമാന്‍, ഇ.എ. ഹാരിസ്, അഷ്കര്‍ ബാബു, ഖലീല്‍ കൊച്ചങ്ങാടി, സുജിത്ത് മോഹനന്‍, ഷഫീഖ് കത്തപ്പുര, കെ.എം. അഫ്സല്‍, ടി.എ. നിസാര്‍ എന്നിവര്‍ പ്രതിഷേധസമരത്തിന് നേതൃത്വം നല്‍കി. താല്‍ക്കാലികമായി മഹാത്മ പ്രവര്‍ത്തകര്‍ 6000 ലിറ്റര്‍ വെള്ളം ആശുപത്രിയിലെത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.