അങ്കമാലി: യുവാവിനെ ആക്രമിച്ച് രണ്ടര പവൻ സ്വർണമാലയും 7000 രൂപയും 12,000 രൂപ വിലവരുന്ന മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി പിടിയിൽ. ചാലക്കുടി വെള്ളാംചിറ കാൽവരികുന്ന് തരകൻപറമ്പിൽ ലിജോ ജോസാണ് (37) അറസ്റ്റിലായത്. തൃശൂർ അന്നമനട കുടിലിങ്കൽ വീട്ടിൽ ജോജു ജോണി നൽകിയ പരാതിയിലാണ് അറസ്റ്റ്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇൗ മാസം 15ന് വൈകീട്ട് 7.15ഒാടെ പരാതിക്കാരൻ ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മയെ കണ്ടശേഷം വീട്ടിലേക്ക് പോകുന്നവഴി സുഹൃത്തിൽനിന്ന് പണം ചോദിക്കാൻ പന്തക്കൽ ജങ്ഷനിൽ റോഡരികിൽ നിൽക്കുേമ്പാൾ ബൈക്കിൽ രണ്ടുപേർ എത്തി ഒരാൾ കരണത്തടിച്ചു. രണ്ടാംപ്രതി പരാതിക്കാരെൻറ മുഖത്തടിച്ചു. ഇടികൊണ്ട് ചുണ്ട് പൊട്ടി ചോരവരുകയും ബാലൻസ് തെറ്റി താഴെവീണ പരാതിക്കാരനെ പ്രതികൾ രണ്ടുപേരും കൂടി ചവിട്ടുകയും ഇടിക്കുകയും നിലത്തിട്ട് വലിക്കുകയും ചെയ്തു. അതിനുശേഷം പരാതിക്കാരെൻറ കഴുത്തിൽ കിടന്ന രണ്ടരപവെൻറ സ്വർണമാല പൊട്ടിച്ചെടുക്കുകയും പാൻറ്സിെൻറ പോക്കറ്റിൽ കിടന്ന പണമടങ്ങിയ പഴ്സും മൊബൈലും പിടിച്ചുപറിച്ച് രക്ഷപ്പെടുകയും ചെയ്തു. അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച മോേട്ടാർ സൈക്കിളിെൻറ നമ്പർ ലഭിച്ചു. ഇൗ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽനിന്നാണ് പ്രതികളെ സംബന്ധിച്ച സൂചനകൾ ലഭിച്ചത്. കൃത്യത്തിനുശേഷം ലഭിച്ച പണം ഇരുവരും പങ്കിെട്ടടുക്കുകയും മാലയും മൊബൈലും രണ്ടാം പ്രതി ലിജോയുടെ വീട്ടിൽ ഒളിപ്പിച്ചുവെക്കുകയുമായിരുന്നു. സ്വർണമാല രണ്ട് കഷണമായത് വിളക്കി ഒന്നാക്കി വിൽപന നടത്താനായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. പൊട്ടിയ മാല വിൽപനക്ക് ശ്രമിച്ചാൽ സ്വർണക്കടക്കാർക്ക് സംശയം തോന്നും എന്നുള്ളതുകൊണ്ടാണ് മാല വിളക്കി ഒന്നാക്കാമെന്ന് തീരുമാനിച്ചത്. ഹർത്താലായതിനാൽ സ്വർണക്കടകൾ തുറന്നിട്ടുണ്ടോയെന്ന് അറിയാൻ അങ്കമാലിയിൽവന്ന പ്രതിയെ അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്നാണ് അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ അങ്കമാലി സി.െഎ മുഹമ്മദ് റിയാസ്, എസ്.െഎ േസാണി മത്തായി, എ.എസ്.െഎമാരായ എം.എൻ. സന്തോഷ്, അഷ്റഫ്, സി.പി.ഒമാരായ റോണി, ജിസ്േമാൻ, റെന്നി എന്നിവരും ഉണ്ടായിരുന്നു. പ്രതികൾ പൊട്ടിച്ചെടുത്ത മാലയും മൊബൈൽ േഫാണും പ്രതിയുടെ വാടക വീട്ടിൽനിന്ന് െപാലീസ് കണ്ടെടുത്തു. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആലുവ സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു. ഒളിവിൽപോയ ഒന്നാം പ്രതിക്കുള്ള അന്വേഷണം ഉൗർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.