പെരുമ്പാവൂരിൽ ഹർത്താലിൽ അക്രമം; പല ഭാഗത്തും വാഹനങ്ങൾ തടഞ്ഞു

പെരുമ്പാവൂർ: നഗരത്തിൽ ഹർത്താൽ അക്രമാസക്തമായി. പല ഭാഗത്തും വാഹനങ്ങൾ തടഞ്ഞ് ൈഡ്രവർമാർക്കുനേരെ കൈയേറ്റം നടന്നു. ആവശ്യത്തിന് പൊലീസ് ഇല്ലാതിരുന്നത് ഹർത്താലനുകൂലികൾക്ക് അഴിഞ്ഞാടാൻ അവസരമായി. ഔഷധി ജങ്ഷനിലാണ് പ്രശ്നങ്ങൾ ഏറിയത്. രാവിലെ മാർക്കറ്റ് ജങ്ഷനിൽ ഓട്ടോയുടെ ചില്ല് തകർത്തു. ഔഷധി ജങ്ഷനിലേക്ക് നീങ്ങിയ ഹർത്താലനുകൂലികൾ കടന്നുപോയ വാഹനങ്ങളെല്ലാം തടയുകയായിരുന്നു. നാഷനൽ പെർമിറ്റ് ലോറികൾ തടഞ്ഞ് റോഡിന് കുറുകെയിട്ട് തടസ്സം സൃഷ്ടിച്ചു. ഈ സമയം പൊലീസ് സ്ഥലത്തുണ്ടായില്ല. ഉച്ചക്ക് 12ഒാടെ ഇതിലെ കടന്നുപോയ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞു. ഈസമയം കൂടുതൽ പൊലീസ് എത്തിയെങ്കിലും സമരക്കാർ വാഹനങ്ങൾ കടന്നുപോകാൻ അനുവദിച്ചില്ല. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വണ്ടി ഒതുക്കണമെന്ന ഭീഷണിയിലാണ് കടത്തിവിട്ടത്. ഇതിനിടെ, വാഹനങ്ങൾ തടയുന്ന ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകരെ ഉൾെപ്പടെ ഭീഷണിപ്പെടുത്തി. ചിത്രം പകർത്തിയ വഴിയാത്രികനെ മർദിച്ചു. ഈ സമയത്ത് പൊലീസ് ഇടപെട്ടതിനാൽ പ്രശ്നം രൂക്ഷമായില്ല. ഇരുചക്രവാഹനങ്ങളിൽ പല ഭാഗത്തേക്കും സഞ്ചരിച്ച സമരക്കാർ നിർദേശം ലഭിക്കുന്നതനുസരിച്ച് തടയാൻ എത്തുന്ന കാഴ്ചയായിരുന്നു. നിരവധിപേർ നഗരത്തിൽ തമ്പടിച്ചാണ് വാഹനങ്ങൾ തടഞ്ഞത്. ഉച്ചക്ക് ഒന്നോടെയാണ് ശാന്തമായത്. മെഡിക്കൽ സ്റ്റോറുകൾ ഒഴികെയുള്ള കടകൾ അടഞ്ഞുകിടന്നു. ചായക്കടകൾ തുറന്നെങ്കിലും പ്രഭാത കച്ചവടത്തിനുശേഷം ഇവ അടക്കുകയായിരുന്നു. പൊടുന്നനെ പ്രഖ്യാപിച്ച ഹർത്താൽ അറിയാതെ ദൂരെ സ്ഥലങ്ങളിൽനിന്ന് എത്തിയവരാണ് ഇരകളായത്. എയർപോർട്ടിലേക്ക് പോയ വാഹനങ്ങളിൽ ചിലതും ഹർത്താലുകാരുടെ മുന്നിൽെപട്ടു. മര ഉൽപന്നങ്ങളുമായി എത്തിയ നാഷനൽ പെർമിറ്റ് ലോറികളാണ് തടഞ്ഞ് റോഡിന് കുറുകെ ഇട്ടത്. എന്നാൽ, ഒരിക്കൽപോലും ഹർത്താൽ ബാധിക്കാത്ത വല്ലം ജങ്ഷനിലും പുല്ലുവഴിയിലും മുടിക്കല്ലിലും ഇത്തവണയും ഹർത്താൽ പരാജയപ്പെട്ടു. ഇവിടേക്ക് സമരക്കാർ എത്തിനോക്കിയില്ല. സാധാരണപോലെ രാവിലെ മുതൽ കടകൾ പ്രവർത്തിച്ചു. നഗരത്തിൽ വഴി തടഞ്ഞതിനും പ്രകടനം നടത്തിയതിനും ഇരുനൂറോളം പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.