വില്ലേജ് ഓഫിസുകൾക്ക് ഫർണിച്ചർ നൽകി

മൂവാറ്റുപുഴ: കേരള എൻ.ജി.ഒ യൂനിയൻ മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫിസുകളിൽ ഫർണിർ നൽകി. കല്ലൂർക്കാട്, ആരക്കുഴ, വെള്ളൂർകുന്നം വില്ലേജ് ഓഫിസുകളിൽ പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള ഫർണിച്ചറാണ് വിതരണം ചെയ്തത്. ജനപക്ഷ സിവിൽ സർവിസി​െൻറ ഭാഗമായി വില്ലേജ് ഓഫിസുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനാണ് യുനിയൻ തുടക്കമിടുന്നത്. ദിവസവും ധാരാളം ജനങ്ങൾ വന്നുപോകുന്ന ഓഫിസുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് സംസ്ഥാനത്തെ 400 വില്ലേജ് ഓഫിസുകളിൽ ആദ്യപടിയായി ഫർണിച്ചർ നൽകാൻ യൂനിയൻ തീരുമാനമെടുത്തത്. മൂവാറ്റുപുഴ സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങ് എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെള്ളൂർകുന്നം വില്ലേജ് ഓഫിസിലേക്കുള്ള ഫർണിച്ചർ വില്ലേജ് ഓഫിസർ എ.പി. സന്തോഷ് ഏറ്റുവാങ്ങി. യൂനിയൻ ഏരിയ പ്രസിഡൻറ് കെ.കെ. പുഷ്പ അധ്യക്ഷത വഹിച്ചു. ആരക്കുഴ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ സിബി കുര്യാക്കോസ്, മൂവാറ്റുപുഴ തഹസിൽദാർ മധുസൂദനൻ, യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.കെ. സതീശൻ, ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.എം. സജീവ്, ഏരിയ സെക്രട്ടറി കെ.എം. മുനീർ, ജോയൻറ് സെക്രട്ടറി കെ.എസ്. സുരേഷ്, വൈസ് പ്രസിഡൻറ് ടി.വി. വാസുദേവൻ, ട്രഷറർ ആർ. സുനിൽകുമാർ, എം.കെ. ഹസൈനാർ, എം.എം. കുഞ്ഞുമൊയ്തീൻ, ആർ. രാഗേഷ് എന്നിവർ സംസാരിച്ചു. ആരക്കുഴ വില്ലേജ് ഓഫിസിലേക്കുള്ള ഫർണിച്ചർ വില്ലേജ് ഓഫിസർ പി.എം. റഷീദും കല്ലൂർക്കാട് വില്ലേജ് ഓഫിസിലേക്കുള്ള ഫർണിച്ചർ വില്ലേജ് ഓഫിസർ പി.എം. മഞ്ജുവും ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.