ഹർത്താൽ: മൂവാറ്റുപുഴയിൽ ഭാഗികം

മൂവാറ്റുപുഴ: ഹിന്ദുഐക്യവേദിയും ശബരിമല കർമസമിതിയും ആഹ്വാനംചെയ്ത ഹർത്താലിൽ വാഹനങ്ങൾ തടഞ്ഞും കടകൾ അടപ്പിച്ചും ഹർത്താലനുകൂലികൾ. ഹർത്താൽ മൂവാറ്റുപുഴ മേഖലയിൽ ഭാഗികമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഓടിയില്ല. വെള്ളൂർകുന്നത്ത് രാവിലെ മുതൽ ഹർത്താൽ അനൂകൂലികൾ വാഹനങ്ങൾ തടഞ്ഞു. ചില സ്ഥലങ്ങളിൽ കടകൾ അടപ്പിക്കുകയും ചെയ്തു. നഗരത്തിൽ എൽ.ഐ.സി ഓഫിസ് അടക്കമുള്ള സ്ഥാപനങ്ങൾ ഹർത്താൽ അന്നുകൂലികൾ അടപ്പിച്ചു. ഹർത്താലിനോടനുബന്ധിച്ച് നഗരത്തിൽ പ്രകടനം നടന്നു. വെള്ളൂർകുന്നത്തുനിന്ന് ആരംഭിച്ച പ്രകടനം കച്ചേരിത്താഴം, പി.ഒ ജങ്ഷൻ, കെ.എസ്.ആർ.ടി.സി ചുറ്റി മൂവാറ്റുപുഴ പഴയപാലത്തിൽ സമാപിച്ചു. എസ്. സന്തോഷ്കുമാർ, ജയകൃഷ്ണൻ നായർ, എ.എസ്. ബിജുമോൻ, ടി.കെ. രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.