ഇനിയും സംരക്ഷിക്കപ്പെടാതെ ഡോ. സാലിം അലി താമസിച്ച കെട്ടിടം

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ഡോ. സാലിം അലി താമസിച്ച കെട്ടിടം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി. തിരുവിതാംകൂർ രാജാവി​െൻറ നിർദേശപ്രകാരം പക്ഷിനിരീക്ഷണത്തിന് സഞ്ചരിച്ച സാലിം അലി താമസിച്ചതാണ് കെട്ടിടം. അദ്ദേഹത്തി​െൻറ 122ാം ജന്മദിനമായിരുന്നു തിങ്കളാഴ്ച. സ്വദേശികളും വിദേശികളുമായ നൂറുകണക്കിന് പറവകളുടെ ആവാസ കേന്ദ്രമാണ് തട്ടേക്കാടെന്ന് കണ്ടെത്തുന്നതിന് മാസങ്ങളോളം സാലിം അലി ഇവിടെ താമസിച്ചു. ചരിത്ര സ്മാരകമാകേണ്ട കെട്ടിടം അധികൃതരുടെ അനാസ്ഥയിൽ തകർന്ന നിലയിലാണ്. 1985ൽ തട്ടേക്കാട് പക്ഷി സങ്കേതം പ്രഖ്യാപിച്ച് സാലിം അലിയുടെ പേര് നൽകി. എന്നാൽ, അദ്ദേഹത്തി​െൻറ ഓർമകൾ ശേഷിക്കുന്ന വസ്തുക്കൾ സംരക്ഷിക്കാൻ നടപടിയില്ല. ദിനംപ്രതി നൂറുകണക്കിനാളുകൾ പക്ഷിനിരീക്ഷണത്തിന് ഇവിടെയെത്തുന്നു. സാലിം അലിയുടെ ശിഷ്യനും പക്ഷിനിരീക്ഷകനുമായ ഡോ. സുഗത​െൻറ നേതൃത്വത്തിൽ കെട്ടിടം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.