ആംപ്യൂൾ പിടികൂടിയ സംഭവം: പ്രതിയെ ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി

കൊച്ചി: മട്ടാഞ്ചേരിയിൽനിന്ന് 503 ആംപ്യൂളുകളും 140 െനെട്രസപാം ഗുളികകളും പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഗുലാബിനെ (46) ലഹരിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തുടർന്ന് ഇയാളെ ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് മാറ്റാൻ മജിസ്ട്രേറ്റ് ജയിൽ അധികൃതർക്ക് നിർദേശം നൽകി. തുടർന്ന് തൃശൂരിലെ ഡി അഡിക്ഷന്‍ സ​െൻററിലേക്ക് ഗുലാബിനെ മാറ്റി. ശനിയാഴ്ച രാത്രിയോടെയാണ് എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മ​െൻറ് ആന്‍ഡ് ആൻറി നര്‍ക്കോട്ടിക് സ്‌പെഷൽ സ്‌ക്വാഡും എക്‌സൈസ് ഇൻറലിജന്‍സ് ബ്യൂറോയും നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരവുമായി ഇയാൾ കുടുങ്ങിയത്. തോപ്പുംപടി പനയപ്പിള്ളിയിലെ ഗോള്‍ഡന്‍ മുക്കില്‍ വാടകക്ക് താമസിച്ചുവരികയായിരുന്നു പ്രതി. ഇയാൾ ആംപ്യൂള്‍ കേസില്‍ മുമ്പും പ്രതിയായിട്ടുണ്ട്. മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിച്ച് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ വിതരണം ചെയ്യുന്നതായിരുന്നു രീതി. ഇഞ്ചക്ഷന്‍ ചെയ്തു കൊടുക്കുന്ന പ്രതി ഒരേ സിറിഞ്ചുതന്നെയാണ് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി. 503 ആംപ്യൂളുകളില്‍ 1006 ഗ്രാം ബുപ്രിനോര്‍ഫിന്‍ അടങ്ങിയിട്ടുണ്ട്. ഒരു സിറിഞ്ചില്‍നിന്ന് പലരും കുത്തിവെക്കുന്നതുകൊണ്ട് എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ മാരക രോഗങ്ങള്‍ പടരുന്നതിന് സാധ്യതയുണ്ട്. ഗുലാബ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണ്. പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചിരുന്ന രണ്ട് എറണാകുളം സ്വദേശികളെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.