മണ്ണഞ്ചേരി: കേരള എൻ.ജി.ഒ യൂനിയൻ 'ജനപക്ഷ സിവിൽ സർവിസ്' കലവൂർ വില്ലേജ് ഒാഫിസിൽ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിച്ചു. യൂനിയെൻറ കാര്യക്ഷമവും അഴിമതിരഹിതവുമായ സിവിൽ സർവിസ് എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട വില്ലേജ് ഒാഫിസുകൾ നവീകരിക്കും. ജില്ലയിൽ 34 വില്ലേജ് ഒാഫിസുകളാണ് ഇപ്രകാരം നവീകരിക്കുക. പ്രളയകാലത്തുണ്ടായ കേരളത്തിെൻറ ഐക്യം തുടരണമെന്നും ഇത് ലോകത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ഈ ഐക്യം കേരളത്തിെൻറ പുനർനിർമാണത്തിലും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ജില്ല പ്രസിഡൻറ് പി.സി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, എൻ.ജി.ഒ യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, അമ്പലപ്പുഴ തഹസിൽദാർ ആശ സി. എബ്രഹാം, എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് പി.എം. സുനിൽ, എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡൻറ് ഡി. സുധീഷ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര തിലകൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എ.എ. ബഷീർ സ്വാഗതവും ട്രഷറർ ബി. സന്തോഷ് നന്ദിയും പറഞ്ഞു. സിങ്ങിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ജില്ലയിലും ആലപ്പുഴ: കേരളത്തിലെ പ്രഫഷനല്‍ ഗായകരുടെ സംഘടന 'സാ' (സിങ്ങിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍) ജില്ലയിലും പ്രവര്‍ത്തനം ആരംഭിക്കുന്നു. പ്രഫഷനല്‍ ഗാനമേളകളില്‍ ചുരുങ്ങിയത് മൂന്നുവര്‍ഷം ഗാനാലാപന പരിചയമാണ് അംഗത്വത്തിന് അടിസ്ഥാന യോഗ്യത. രണ്ടുമാസം മുമ്പ് എറണാകുളത്ത് രൂപംകൊണ്ട സംഘടനക്ക് ആലപ്പുഴയില്‍ താല്‍ക്കാലിക ഭരണസമിതിയെ തെരഞ്ഞെടുത്തു. ആലപ്പുഴ ബ്രദേഴ്‌സ് ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച രാവിലെ 11ന് 'സാ'യുടെ ജില്ലയിലെ പ്രവര്‍ത്തനോദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറും പിന്നണി ഗായികയുമായ ദലീമ ജോജോ നിര്‍വഹിക്കും. പിന്നണി ഗായകന്‍ സുദീഷ് കുമാര്‍ വിശിഷ്ടാതിഥിയാകും. ബെന്നി ആലപ്പി, വിശ്വന്‍ കലവൂര്‍, ആലപ്പി രംഗന്‍, മെഹ്ബൂബ്, അഷ്‌റഫ് ആലപ്പുഴ, ബെച്ചി ആലപ്പുഴ, ശരവണന്‍ അരൂര്‍ എന്നിവരെ ചടങ്ങിൽ ആദരിക്കും. പ്രഫഷനല്‍ ഗാനാലാപന രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമത്തിനും സാമൂഹിക ബോധത്തിനുമായുള്ള ആദ്യ സംഘടനയാണ് 'സാ' എന്ന് ജില്ല സെക്രട്ടറി ഐസക് ഡയമണ്ട്, സ്മിത ബിജു, അനില്‍ മാവേലിക്കര, നിയാസ് ആലപ്പുഴ, പ്രേം, പ്രദീപ് മാരാരിക്കുളം എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഫോണ്‍: 9847086439.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.