ഒാൺലൈൻ ടിക്കറ്റ്​ ബുക്കിങ്​​: കരാർ ഒഴിവാക്കിയതിൽ കെ.എസ്​.ആർ.ടി.സിക്കെതിരെ ഹരജി

കൊച്ചി: ഒാൺലൈൻ ബസ് പാസഞ്ചർ ടിക്കറ്റ് ബുക്കിങ് സംവിധാനം നടപ്പാക്കാനുള്ള കരാർ കെ.എസ്.ആർ.ടി.സി ഏകപക്ഷീയമായി റദ്ദാക്കിയത് ചോദ്യം ചെയ്ത് കരാറുകാർ ൈഹകോടതിയിൽ. പദ്ധതിക്ക് കരാർ ലഭിച്ചതിെന തുടർന്ന് സംവിധാനം ഒരുക്കാൻ വൻതുക ചെലവഴിച്ച് സേവനം ചെയ്യുന്നതിനിടെ മുൻകൂർ അറിയിപ്പില്ലാതെ കരാർ റദ്ദാക്കി മറ്റൊരു സ്ഥാപനത്തിന് പ്രവർത്തനാനുമതി നൽകിയത് ചോദ്യം ചെയ്ത് ബംഗളൂരു ആസ്ഥാനമായ റേഡിയൻറ് ഇൻഫോ സിസ്റ്റംസാണ് ഹരജി നൽകിയത്. 2018 ജൂൺ മുതലുള്ള കാലയളവിൽ 47.55 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് ഒാൺലൈൻ സംവിധാനം മുഖേന വരുമാനമുണ്ടാക്കി നൽകി. എന്നാൽ, നവംബർ ഒന്നുമുതൽ അപ്രതീക്ഷിതമായി തങ്ങളുടെ ടിക്കറ്റ് വിതരണം സംവിധാനത്തി​െൻറ പ്രവർത്തനം കെ.എസ്.ആർ.ടി.സി തടഞ്ഞു. ഇതേദിവസം തന്നെ മറ്റൊരു കമ്പനിക്ക് ഇതിന് അനുമതിയും നൽകി. തങ്ങളുടെ സേവനം റദ്ദാക്കിയതായി അഞ്ചിന് നോട്ടീസും ലഭിച്ചിട്ടുണ്ട്. സേവനത്തിൽ വീഴ്ചയുണ്ടെങ്കിൽ 90 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകി കരാർ അവസാനിപ്പിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇത് ലംഘിച്ചാണ് കെ.എസ്.ആർ.ടി.സിയുടെ നടപടിയെന്ന് ഹരജിയിൽ പറയുന്നു. ഇതുവരെ സേവനം നിർവഹിച്ച വകയിൽ തങ്ങൾക്ക് 28.42 ലക്ഷം രൂപ കെ.എസ്.ആർ.ടി.സി നൽകാനുണ്ട്. ഇത് ആവശ്യപ്പെട്ടതാണ് പെെട്ടന്ന് സേവനം അവസാനിപ്പിച്ചതിന് കാരണമെന്ന് കരുതുന്നതായി ഹരജിയിൽ പറയുന്നു. നടപടി റദ്ദാക്കി തങ്ങളെ തുടരാൻ അനുവദിക്കണമെന്നും പുതിയ സ്ഥാപനം പ്രവർത്തനം ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.