സേവ് ഫാക്ട് ആക്​ഷൻ കൗൺസിൽ അനുശോചിച്ചു

കളമശ്ശേരി: ചരിത്രപ്രാധാന്യം കണക്കിലെടുത്ത് ഫാക്ടിനെ വളരെ സ്നേഹിച്ചയാളാണ് കേന്ദ്രമന്ത്രി അനന്തകുമാറെന്ന് സേവ് ഫാക്ട് ആക്ഷൻ കൗൺസിൽ. രാസവകുപ്പ് മന്ത്രിയായശേഷം അദ്ദേഹം ആദ്യം സന്ദർശിച്ച സ്ഥാപനം ഫാക്ടാണ്. ഫാക്ട് പുനരുദ്ധാരണത്തിന് സമഗ്രമായ പാക്കേജ് തയാറാക്കുന്നതിനു പിന്നിലെ പ്രേരണശക്തിയും അദ്ദേഹമായിരുന്നു. ധനമന്ത്രാലയത്തിൽനിന്ന് പ്രധാനമന്ത്രിയുടെ ഓഫിസിലേക്കെത്തി ഫാക്ട് പുനരുദ്ധാരണ പദ്ധതിക്ക് അനുകൂല തീരുമാനം വേണ്ട ഘട്ടത്തിലാണ് വേർപിരിഞ്ഞത്. ഇത് ഫാക്ടിന് വലിയ നഷ്ടമാണെന്ന് പബ്ലിസിറ്റി കൺവീനർ ജോർജ് തോമസ് അനുസ്മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.