​െക്രഡായ് സംസ്​ഥാന സമ്മേളനം കൊച്ചിയിൽ

കൊച്ചി: കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (െക്രഡായ്) കേരള ഘടകം െക്രഡായ് കേരളയുടെ സംസ്ഥാന സമ്മേളനം ഇൗമാസം 23, 24 തീയതികളിൽ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും. 23ന് രാവിലെ 9.30ന് മുൻ കേന്ദ്രമന്ത്രി ഡോ. ശശി തരൂർ ഉദ്ഘാടനം ചെയ്യും. െക്രഡായ് ദേശീയ പ്രസിഡൻറ് ജാക്സി ഷാ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സാങ്കേതിക സെഷനുകളും പാനൽ ചർച്ചയും നടക്കുമെന്ന് െക്രഡായ് കേരള ചെയർമാൻ ഡോ. നജീബ് സക്കരിയയും കോൺഫറൻസ് ചെയർമാൻ എം.വി. ആൻറണിയും പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട് ചാപ്റ്ററുകളിൽനിന്നായി 300 പ്രതിനിധികൾ പങ്കെടുക്കും. സി.ഐ.ഐ, ബായ്, കെ.എം.എ, ഐ.എ.എ, ഐ.പി.എ തുടങ്ങിയ സംഘടനകളെ പ്രതിനിധാനംചെയ്ത് 100 പ്രതിനിധികളും പങ്കെടുക്കും. 'മാറ്റങ്ങളെ സ്വീകരിക്കുക, വിജയത്തെ പുനർനിർവചിക്കുക' എന്നതാണ് ഇത്തവണത്തെ സമ്മേളന വിഷയം. റിയൽ എസ്റ്റേറ്റ്, സാമ്പത്തിക, മാർക്കറ്റിങ് രംഗങ്ങളിലെ പ്രമുഖരും പ്രഭാഷകരും സംബന്ധിക്കും. ത്രീ ഡി പ്രിൻറിങ്, ത്രീ ഡി കാസ്റ്റിങ് തുടങ്ങിയ നവീന സാങ്കേതികവിദ്യകളെക്കുറിച്ച് പ്രത്യേക സെഷനുകളും ഉണ്ടാകും. രാജ്യാന്തര മോട്ടിവേഷനൽ പ്രഭാഷകനും മുംബൈ ഡബ്ബാവാലകളുടെ കഥകൾ പുറംലോകത്തെ അറിയിക്കുകയും ചെയ്ത പവൻ അഗർവാൾ സമ്മേളനത്തിൽ പങ്കെടുക്കും. 24ന് ഉച്ചക്ക് ഒന്നിനാണ് സമാപന സമ്മേളനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.