തോട്ടം മേഖലയെ രക്ഷിക്കാൻ സമഗ്രനയം വേണം -പ്ലാ​േൻറഴ‌്സ‌് അസോസിയേഷൻ

കൊച്ചി: മാന്ദ്യത്തിലായ തോട്ടം മേഖലയെ രക്ഷിക്കാൻ സർക്കാർ സമഗ്ര നയരൂപവത്കരണം നടത്തണമെന്ന് കേരള പ്ലാേൻറഴ‌്സ‌് അസോസിയേഷൻ. ഉൽപാദനക്ഷമത കുറവും ചെലവിലെ വർധനയും വിലക്കുറവുമാണ‌് മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധി. ഈ സാഹചര്യത്തിൽ ഭൂമിയുടെ ഘടനയിൽ മാറ്റംവരുത്താത്തതും പരിസ്ഥിതിക്ക‌് ഹാനികരമാകാത്തതുമായ മറ്റുവിളകളുടെ കൃഷി അനുവദിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. തോട്ടം മേഖലയിൽ ഇടവിളയായി പഴവർഗങ്ങളും മുളകളും തടിക്ക‌് ഉപയോഗപ്പെടുത്താനാവുന്ന മറ്റു കൃഷികളും അനുവദിക്കണം. തോട്ടം മേഖലയെ കൃഷിയായി പരിഗണിച്ച‌് പലിശ കുറച്ച‌് വായ്പകൾ നൽകണം. ഡോ. സ്വാമിനാഥൻ കമീഷൻ ശിപാർശ ചെയ‌്ത താങ്ങുവില കേന്ദ്രം ഉറപ്പാക്കണം. തേയില, എലം, കാപ്പി എന്നിവയ‌്ക്ക‌് ഉൽപാദന ചെലവിനെക്കാൾ താഴ‌്ന്ന വിലയാണ‌് ലഭിക്കുന്നത‌്. തേയിലക്ക് മുൻവർഷം കിലോക്ക് ശരാശരി 109 രൂപയിലധികം ലഭിച്ചത‌് ഈ വർഷം 108 ആയി. റബറിന‌് മുൻവർഷം 135 രൂപ ലഭിച്ചത‌് ഈ വർഷം 126 ആയി. ഏലം വില 1088ൽനിന്ന‌് 953 ആയി കുറഞ്ഞു. റബർ വിലയിടിവുകാരണം കേരളത്തിൽ 25 ശതമാനം കൃഷിയിടങ്ങളിൽ ടാപ്പിങ‌് നിർത്തിയതായും അവർ പറഞ്ഞു. പ്രളയത്തിൽ തോട്ടംമേഖലയിൽ 3070.85 കോടിയുടെ നഷ്ടമാണുണ്ടായത‌്. റബർ കൃഷിയിൽ 1604.31 കോടിയുടെയും ഏലകൃഷിയിൽ 1080.32 കോടിയുടെയും തേയിലയിൽ 209.62 കോടിയുടെയും കാപ്പിയിൽ 176.6 കോടിയുടെയും നഷ്ടമുണ്ടായി. നഷ്ടം പരിഹരിച്ച‌് തോട്ടം മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക പദ്ധതികൾ വേണമെന്ന് അവർ ആവശ്യപ്പെട്ടു. ശനിയാഴ‌്ച വൈകീട്ട‌് ആറിന‌് വില്ലിങ‌്ടൺ ഐലൻഡിൽ നടക്കുന്ന അസോസിയേഷൻ വാർഷിക പൊതുയോഗം മന്ത്രി ഇ.പി. ജയരാജൻ ഉദ‌്ഘാടനം ചെയ്യും. ചെയർമാൻ തോമസ‌് ജേക്കബ‌്, സെക്രട്ടറി അജിത‌്, വിനയ രാഘവൻ, കരിയപ്പ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.