ശബരിമല സംരക്ഷണ രഥയാത്ര 12ന് ജില്ലയിൽ

കൊച്ചി: ദേശീയ ജനാധിപത്യസഖ്യം സംസ്ഥാന ചെയർമാൻ പി.എസ്. ശ്രീധരൻ പിള്ള, കൺവീനർ തുഷാർ വെള്ളാപ്പള്ളി എന്നിവർ നയിക്കുന്ന എത്തും. രാവിലെ ഒമ്പതിന് മൂത്തകുന്നത്തെത്തുന്ന രഥയാത്രക്ക് സ്വീകരണം നൽകും. 10ന് സ്വീകരണ സമ്മേളനം നടക്കും. ഉച്ചക്ക് 12ന് തൃപ്പൂണിത്തുറ ലായം ഗ്രൗണ്ട്, വൈകീട്ട് മൂന്നിന് മൂവാറ്റുപുഴ മുനിസിപ്പൽ ഗ്രൗണ്ടിലും സ്വീകരണം നൽകും. സ്വീകരണ സമ്മേളനത്തിൽ ദേശീയനേതാക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. ജില്ല നേതാക്കളായ കെ. മോഹൻദാസ്, എ.ബി. ജയപ്രകാശ്, സുധീഷ് നായർ, പി.ജെ. ബാബു, എൻ.പി. ശങ്കരൻകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.