കൊച്ചി: കേരള വനിത കമീഷൻ എറണാകുളത്ത് സംഘടിപ്പിക്കുന്ന മെഗാ അദാലത് 14, 15 തീയതികളിൽ രാവിലെ 10.30 മുതൽ ചിറ്റൂർ റോഡിലെ വൈ.എം.സി.എ ഹാളിൽ നടക്കും. മലമ്പാമ്പിനെ പിടികൂടി കളമശ്ശേരി: മഞ്ഞുമ്മൽ കസ്തൂർബ സ്കൂളിന് സമീപത്തെ സ്വകാര്യ സ്ഥാപനത്തിെൻറ പറമ്പിൽനിന്ന് പത്തടി നീളവും 20 കിലോയിലധികം തൂക്കവും വരുന്ന മലമ്പാമ്പിനെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പിടികൂടി. മഞ്ഞുമ്മലിലെ സംഗീത ബാഗ് വർക്സ് എന്ന സ്ഥാപനത്തിെൻറ പറമ്പിൽനിന്നാണ് മലമ്പാമ്പിനെ പിടികൂടിയത്. സ്ഥാപനത്തിെൻറ പരിസരത്ത് പുല്ലുവെട്ടാനെത്തിയ തമിഴ് യുവാവാണ് പാമ്പിനെ ആദ്യം കണ്ടത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ പ്രത്യേക രീതിയിൽ കുടുക്കുണ്ടാക്കി പാമ്പിനെ പിടികൂടുകയായിരുന്നു. ഏലൂർ അഗ്നിരക്ഷാ സേനാംഗങ്ങൾ പാമ്പിനെ ചാക്കിലാക്കി നിലയത്തിലേക്ക് കൊണ്ടുപോയി. കോടനാെട്ട ഫോറസ്റ്റ് ഡിപ്പാർട്മെൻറിൽ വിവരം അറിയിച്ചെന്നും അവർക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.