കൊച്ചി: എം.എല്‍.എ സ്ഥാനത്തിന് അയോഗ്യനാക്കിയ ഹൈകോടതി വിധിക്കെതിരെ എത്രയുംവേഗം സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം. ഷാജി. അപ്പീല്‍ നല്‍കുന്നതിന് രണ്ടാഴ്ച സമയമുണ്ടെങ്കിലും ഉടൻ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കേസില്‍ തെൻറ നിരപരാധിത്വം തെളിയിക്കാനും സത്യം ബോധ്യപ്പെടുത്താനുമുള്ള ശ്രമം നടത്തിയിരുന്നു. എഴുതുകയും വര്‍ത്തമാനം പറയുകയും ചെയ്യുന്നതിനുമപ്പുറം ജീവിതം കൊണ്ട് നിലപാട് തെളിയിച്ചയാളാണ് താന്‍. വര്‍ഗീയവാദത്തോട് എത്ര വിധി വന്നാലും കോംപ്രമൈസ് ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് ഹൈകോടതി തന്നെ സ്റ്റേ ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിെൻറ തലേദിവസം പോലും തെൻറ നിലപാട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആറുവർഷത്തെ വിലക്ക് ഒരു തരത്തിലും ബാധിക്കില്ല. 60 വര്‍ഷം വിലക്കിയാലും കുഴപ്പമില്ല. എം.എല്‍.എയായി ഇരിക്കണമെന്നത് ഒരു വിഷയമേയല്ല. പക്ഷേ വര്‍ഗീയവാദ പരാമര്‍ശം തനിക്കെതിരെ വന്നതില്‍ വലിയ സങ്കടമുണ്ട്. അതല്ലെന്ന് തെളിയിക്കാനാണ് തെൻറ ഇനിയുള്ള പോരാട്ടവും പരിശ്രമവും. വലിയ പ്രത്യാഘാതമുണ്ടാക്കാനാവുന്ന നോട്ടീസാണ് തനിക്കെതിരെ എതിരാളികള്‍ പ്രചരിപ്പിച്ചത്. സാമാന്യ ജനാധിപത്യ ബോധമുള്ള ഒരു മനുഷ്യന്‍ അങ്ങനെയൊരു നോട്ടീസ് ഇറക്കില്ല. ആ ഭാഷ പോലും തനിക്ക് പരിചിതമല്ല. 20-21 ശതമാനം മാത്രം മുസ്‌ലിംകളുള്ള ഒരു മണ്ഡലത്തില്‍ ആ നോട്ടീസ് തനിക്ക് ഉപകാരമല്ല ചെയ്യുക മറിച്ച് ഉപദ്രവമാണ് ഉണ്ടാക്കുകയെന്ന് ചിന്തിക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. കോടതി വിധി സ്‌റ്റേ ചെയ്തതുകൊണ്ട് ആശ്വാസം തോന്നുന്നില്ല, തന്നെ കുറിച്ചുള്ള കോടതി പരാമര്‍ശമാണ് നീക്കി കിട്ടേണ്ടത്. ജനങ്ങളുടെ വിധിയേക്കാള്‍ വലിയൊരു വിജയം തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.