പത്തുവയസ്സുകാരന്​ പീഡനം: ഡോക്​ടറുടെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്​ച വിധി

കൊച്ചി: പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഡോക്ടറുടെ ജാമ്യാപേക്ഷയിൽ എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) തിങ്കളാഴ്ച വിധി പറയും. മാതാവി​െൻറ ഒത്താശയോടെ കുട്ടിയെ പീഡിപ്പിച്ച കളമശ്ശേരി സ്വദേശിയായ ഡോ. ആദർശി​െൻറ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. കുട്ടിയെ മാതാവിനൊപ്പം ചേർന്ന് ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതായാണ് ആരോപണം. കൈകളിലടക്കമുള്ള മുറിവുകൾ പരിശോധിച്ചശേഷം കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഡോക്ടർക്കെതിരെയും ഇയാൾക്കൊപ്പം താമസിച്ചിരുന്ന കുട്ടിയുടെ അമ്മക്കെതിരെയും കേസെടുത്തിരുന്നത്. പ്രോസിക്യൂഷ​െൻറയും പ്രതിഭാഗത്തി​െൻറയും വാദം കേട്ടശേഷമാണ് കോടതി ജാമ്യഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.