നെഹ്​റു ട്രോഫി വള്ളംകളി ഇന്ന്​

ആലപ്പുഴ: പ്രളയത്തെത്തുടർന്ന് മാറ്റിവെച്ച നെഹ്റു ട്രോഫി ജലോത്സവം ശനിയാഴ്ച ആലപ്പുഴ പുന്നമട കായലിൽ അരങ്ങേറും. 25 ചുണ്ടന്‍ വള്ളവും 56 കളിവള്ളവും 66ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പെങ്കടുക്കും. രാവിലെ 11ന് ചെറുവള്ളങ്ങളുടെ മത്സരത്തോടെ ട്രാക്കുണരും. തെന്നിന്ത്യൻ നടൻ അല്ലു അർജുനാണ് മുഖ്യാതിഥി. ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ധനമന്ത്രി തോമസ് ഐസക്, പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, ഭക്ഷ്യമന്ത്രി പി. തിലോത്തമൻ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരടക്കം പ്രമുഖരുടെ നിര ജലമേളയില്‍ പങ്കുചേരാനെത്തും. കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളും വള്ളംകളി ആവേശത്തിന് മാറ്റുകൂട്ടാൻ ആലപ്പുഴയിൽ എത്തുന്നുണ്ട്. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്ര​െൻറ നേതൃത്വത്തിൽ 2086 പൊലീസുകാരെ സുരക്ഷയുടെ ഭാഗമായി നിയോഗിച്ചിട്ടുണ്ട്. വള്ളംകളിക്കുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.