സംഗീത്​ ചക്രപാണി പുറത്ത്​; ടി.കെ. സുരേഷ്​ പിന്നാക്ക വികസന കോർപറേഷൻ ചെയർമാനാകും

ആലപ്പുഴ: കേരള സ്റ്റേറ്റ് ബാക്ക്വേഡ് ക്ലാസസ് െഡവലപ്മ​െൻറ് കോർപറേഷൻ ചെയർമാൻ സ്ഥാനത്തുനിന്ന് ജെ.എസ്.എസ് (ജനാധിപത്യ സംരക്ഷണ സമിതി) നോമിനി സംഗീത് ചക്രപാണി പുറത്തേക്ക്. ഇടതുമുന്നണിയിൽ ഘടക കക്ഷിയാക്കിയിട്ടില്ലെങ്കിലും സഹകരിക്കുന്ന പാർട്ടിയെന്ന നിലയിൽ കെ.ആർ. ഗൗരിയമ്മ നേതൃത്വം നൽകുന്ന ജെ.എസ്.എസിന് സംസ്ഥാന സർക്കാർ അനുവദിച്ച് നൽകിയ ഏക സ്ഥാനമാണ് പിന്നാക്ക വികസന കോർപറേഷൻ ചെയർമാൻ പദവി. പാർട്ടിയിലെ പല മുതിർന്നവെരയും പുറന്തള്ളിയാണ് പ്രാഥമികാംഗത്വം പോലുമില്ലാത്ത സംഗീത് ചക്രപാണി ചെയർമാൻ പദവിയിൽ എത്തിയത്. ഗൗരിയമ്മയുമായുള്ള വ്യക്തിപരമായ അടുപ്പമാണ് അദ്ദേഹത്തിന് തുണയായത്. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പംനിന്ന മുതിർന്ന നേതാക്കളിൽ ആരെയെങ്കിലുമായിരിക്കണം ഇൗ പദവിയിൽ അവരോധിേക്കണ്ടിയിരുന്നതെന്ന അഭിപ്രായം അന്ന് പാർട്ടിയിൽ ചർച്ചയായിരുന്നു. ഇൗ ആവശ്യം പാർട്ടിയിൽ ശക്തമായതിനെ തുടർന്ന് ആദ്യ രണ്ടരവർഷത്തിനുശേഷം സംഗീത് ചെയർമാൻ സ്ഥാനം ഒഴിയണമെന്ന ധാരണ കേന്ദ്ര കമ്മിറ്റിയിൽ എടുത്തിരുന്നു. പിണറായി സർക്കാർ അധികാരത്തിൽ വന്ന് മാസങ്ങൾക്ക് ശേഷമാണ് ജെ.എസ്.എസിന് ഇൗ കോർപറേഷൻ അധ്യക്ഷ പദവി ലഭിച്ചത്. അതനുസരിച്ച് രണ്ടരവർഷം ആകാൻ കുറച്ചുമാസംകൂടി കഴിയണം. എന്നാൽ, അതിന് കാത്തുനിൽക്കാതെ ജെ.എസ്.എസി​െൻറ സംസ്ഥാന സെക്രട്ടറിയും മുതിർന്ന നേതാവുമായ ടി.കെ. സുരേഷിനെയാണ് പുതിയ അധ്യക്ഷനായി നിശ്ചയിച്ചത്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം എൽ.ഡി.എഫിന് കത്ത് നൽകി. ദീർഘകാലം എറണാകുളം ജില്ല പ്രസിഡൻറായി പ്രവർത്തിച്ച മൂവാറ്റുപുഴ സ്വദേശിയായ സുരേഷിനെ പുതിയ ചെയർമാനായി തീരുമാനിച്ച സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. സംഗീത് ചക്രപാണി ചെയർമാൻ പദവിയിൽനിന്ന് രാജിവെച്ചിട്ടില്ല. അടുത്തിടെ സംഗീതിനെതിരെ ഉയർന്ന ചില ആക്ഷേപങ്ങളിൽ ഗൗരിയമ്മക്ക് കടുത്ത നീരസം ഉണ്ടായെന്നും അതിനാലാണ് നിശ്ചിതസമയം കാത്തിരിക്കാതെ പദവിയിൽനിന്ന് മാറ്റാൻ തീരുമാനമെടുത്തതെന്നും അറിയുന്നു. വി.ആർ. രാജമോഹൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.