കൊച്ചി: നടപ്പ് സാമ്പത്തികവർഷം പൊതുമേഖല സാങ്കേതിക കൺസൾട്ടൻസി സ്ഥാപനമായ . 747 കോടി ചെലവുവരുന്ന ജലമെട്രോ, പബ്ലിക് സ്കൂൾ നവീകരണം, കാസർകോട്, മഞ്ചേരി, ഇടുക്കി മെഡിക്കൽ കോളജ് നവീകരണം, കായികവികസനത്തിന് 700 കോടി ചെലവിൽ നടപ്പാക്കുന്ന 57 പദ്ധതികൾ എന്നിവ ഇതിൽപെടുമെന്ന് കിറ്റ്കോ മാനേജിങ് ഡയറക്ടർ സിറിയക് ഡേവിസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2017--18 സാമ്പത്തിക വർഷം കിറ്റ്കോയുടെ വരുമാനം 19.19 ശതമാനം വർധിച്ച് 60.02 കോടിയായി. അറ്റാദായം 11.62 ശതമാനം ഉയർന്ന് 9.34 കോടിയിലും എത്തി. വിവിധ മേഖലകളിലായി 138 പദ്ധതികൾ നടപ്പാക്കി. വിനോദസഞ്ചാരം, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം, മാനവ വിഭവശേഷി വികസനം എന്നീ മേഖലകളിലാണ് കൺസൾട്ടൻസി സേവനം നൽകിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ 'ടി 3' ടെർമിനൽ പൂർത്തീകരിച്ചു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം 50 ശതതമാനം കുറഞ്ഞ നിരക്കിൽ നിർമാണം പൂർത്തിയാക്കി. ചതുരശ്ര മീറ്ററിന് 65,000 രൂപ എന്ന എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്ക് ഉള്ളിലാണ് വിമാനത്താവള ടെർമിനലിൽ പൂർത്തീകരിച്ചത്. ഇതരസംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പ്രവർത്തനമേഖല വ്യാപിപ്പിക്കാൻ കഴിഞ്ഞതായും എം.ഡി അറിയിച്ചു. 'സി.എസ്.ആർ ഫണ്ട് വിവാദം അടിസ്ഥാനരഹിതം' കൊച്ചി: കിറ്റ്കോ സി.എസ്.ആർ ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട വിവാദം അടിസ്ഥാനരഹിതമാണെന്ന് മാനേജിങ് ഡയറക്ടർ സിറിയക് ഡേവിസ്. കുട്ടമ്പുഴപോലുള്ള പിന്നാക്ക പ്രദേശങ്ങളിലെ സ്ത്രീകളുടെ ശാക്തീകരണത്തിന് 53.23 ലക്ഷം രൂപ ചെലവഴിച്ചത് സുതാര്യമായാണ്. സി.എ.ജി ഒാഡിറ്റിങ്ങിന് വിധേയമാകുന്ന സർക്കാർ സ്ഥാപനമാണ് കിറ്റ്കോ. കുട്ടമ്പുഴയിൽ കരകൗശല നിർമാണം, തേനീച്ചകൃഷി എന്നിവയിൽ സ്ത്രീകൾക്ക് പരിശീലനം നൽകുകയും ഇതിന് സാേങ്കതിക സഹായമടക്കം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്നും സിറിയക് ഡേവിസ് പറഞ്ഞു. വനംവകുപ്പ് അധികൃതരടക്കമുള്ളവരിൽ നിന്ന് മതിയായ അനുമതിയോടെയാണ് കഴിഞ്ഞ മൂന്നുവർഷവും പദ്ധതി നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.