ആലപ്പുഴ: ദേശീയപാത 66 ൽ കാസർകോട്, തൃശൂർ, ആലപ്പുഴ ജില്ലകളിലായി 74.5 കോടിയുടെ ആറ് പ്രവൃത്തികൾക്ക് കേന്ദ്ര ഗതാഗത മന്ത്രാലയം അനുമതി നൽകിയതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. കാസർകോട് ജില്ലയിലെ ഉപ്പള-കുമ്പള (12 കി.മീ), തലപ്പാടി- ഉപ്പള (10.95 കി.മീ), തൃശൂർ ജില്ലയിലെ ചാവക്കാട് - മണത്തല (4 കി.മീ), തളിക്കുളം - കൊപ്രക്കളം (12 കി.മീ), ആലപ്പുഴ ജില്ലയിലെ അരൂർ - ചേർത്തല (23.67 കി.മീ), പുറക്കാട് - കരുവാറ്റ (10.കി.മീ) നിർമാണത്തിനാണ് പീരിയോഡിക്കൽ റിന്യൂവൽ ഗണത്തിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചത്. ഇൗ റീച്ചുകളിലെ ഉപരിതലത്തിെൻറ ഗാരൻറി കാലാവധി തീർന്നിട്ടും പുതുക്കുന്നതിന് കേന്ദ്ര ഗതാഗത മന്ത്രാലയം രണ്ടുവർഷമായി നാലുവരിപ്പാത വികസനത്തിെൻറ പേരിൽ ഫണ്ട് അനുവദിച്ചിരുന്നില്ല. എന്നാൽ, നാലുവരിപ്പാത വികസനം നീണ്ടു പോകുന്നതിനാൽ അറ്റകുറ്റപ്പണിക്കും ഉപരിതലം പുതുക്കുന്നതിനും ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രിക്ക് കത്ത് നൽകിയതിെൻറയും പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയും ദേശീയപാത ചീഫ് എൻജിനീയറും ഡൽഹിയിൽ കേന്ദ്ര മന്ത്രാലയവുമായി ചർച്ച നടത്തിയതിെൻറയും ഭാഗമായി ഫണ്ട് അനുവദിക്കുകയായിരുന്നുവെന്ന് അറിയിച്ച മന്ത്രി, ഫണ്ട് അനുവദിച്ചതിന് നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.