കാർത്ത്യായനിയമ്മ ഇനി കമ്പ്യൂട്ടറിലും തിളങ്ങും

ആലപ്പുഴ: സാക്ഷരത മിഷ​െൻറ അക്ഷരലക്ഷം പദ്ധതിയിൽ 98 മാർക്ക് വാങ്ങി സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയ കാർത്ത്യായനിയമ് മ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. അഭിനേത്രിയും നർത്തകിയുമായ മഞ്ജുവാര്യരായിരുന്നു കഴിഞ്ഞദിവസം എത്തിയതെങ്കിൽ, ബുധനാഴ്ച വൈകീട്ട് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് ചേപ്പാെട്ട വീട്ടിൽ കാർത്ത്യായനിയമ്മയെ അഭിനന്ദിക്കാൻ വന്നത്. തനിക്ക് കമ്പ്യൂട്ടർ പഠിക്കണമെന്ന ആഗ്രഹം 96 പിന്നിട്ട അവർ നേരേത്ത വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് മുഖ്യമന്ത്രി കൊടുത്തയച്ച ലാപ്േടാപ്പുമായാണ് മന്ത്രി എത്തിയത്. 'എത്ര വയ്യാതായാലും ജോലി കിട്ടിയാൽ ഞാൻ പോകും' -ആവേശത്തോടെ മന്ത്രിയുടെ മുന്നിൽ കാർത്ത്യായനിയമ്മ നിലപാട് തുറന്ന് പറഞ്ഞപ്പോൾ കേട്ടുനിന്നവരെല്ലാം അതിന് പിന്തുണയേകും വിധം പൊട്ടിച്ചിരിച്ചു. സർട്ടിഫിക്കറ്റ് തരെട്ടയെന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോൾ ഒാണാട്ടുകര ശൈലിയിൽ തന്നാെട്ടയെന്ന് പറഞ്ഞത് ലാപ് ടോപ്പി​െൻറ കാര്യത്തിലും അവർ ആവർത്തിച്ചു. കീബോർഡിൽ വിരലുകൾ പിടിച്ച് മന്ത്രി ഇംഗ്ലീഷിൽ 'കാർത്ത്യായനിയമ്മ' എന്ന് കേമ്പാസ് ചെയ്യിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻ കുമാറിനോടും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എജുക്കേഷനൽ ടെക്നോളജി ഡയറക്ടർ ഡോ. ബി. അബുരാജിനോടുമൊപ്പമാണ് മന്ത്രി എത്തിയത്. സാക്ഷരത പ്രേരക് കെ. സതിയുടെ സഹായത്താൽ കൊച്ചുമക്കളുടെ കമ്പ്യൂട്ടറിൽ നേരത്തേ കാർത്ത്യായനിയമ്മ അരക്കൈ നോക്കിയിരുന്നു. കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകുന്നതുൾപ്പെടെ ജില്ല ഭരണകൂടത്തി​െൻറ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും രാവിെല ജില്ല കലക്ടർ എസ്. സുഹാസ് ഉറപ്പ് നൽകിയിരിക്കെയാണ് ലാപ്ടോപ് സമ്മാനമായി ലഭിച്ചത്. പ്രളയാനന്തരം മുട്ടം പ്രദേശത്ത് ശുദ്ധജല കുടിവെള്ള ക്ഷാമം നേരിടുന്നുവെന്ന കാർത്ത്യായനിയമ്മയുടെ പരിഭവം പരാതിയായി സ്വീകരിച്ച് ശുദ്ധജല വിതരണം പുനഃസ്ഥാപിക്കാമെന്ന ഉറപ്പ് നൽകിയാണ് കലക്ടർ മടങ്ങിയത്. പൊന്നാട അണിയിച്ച് അഭിനന്ദിച്ച കലക്ടർ സമ്മാനമായി ഒരു പേനയും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.