വലിയഴീക്കൽ പാലം നിർമാണം പുരോഗമിക്കുന്നു

ആറാട്ടുപുഴ: തീരവാസികളുടെ ചിരകാലാഭിലാഷമായ വലിയഴീക്കൽ പാലത്തി​െൻറ പണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കായംകുളം പൊഴിമുഖത്ത് കൊല്ലം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് മനോഹരമായ രൂപകൽപനയോടെ നിർമിക്കുന്ന പാലം 2020 ജൂണിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. പാലം പൂർത്തിയാകുന്നതോടെ വലിയഴീക്കൽ, അഴീക്കൽ പ്രദേശങ്ങൾ ടൂറിസം ഭൂപടത്തിൽ നിർണായക സ്ഥാനം നേടും. കൂടാതെ, മത്സ്യമേഖലക്കും പാലം ഏറെ ഗുണകരമാകും. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് ആഭ്യന്തരമന്ത്രിയും ഹരിപ്പാട് എം.എൽ.എയുമായിരുന്ന രമേശ് ചെന്നിത്തലയുടെ ശ്രമഫലമായാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. 140 കോടിയാണ് െചലവ്. 2016 ജൂണിൽ ആരംഭിച്ച പാലത്തി​െൻറ നിർമാണം പകുതിയിലേറെ പൂർത്തിയായി. 840 മീറ്ററാണ് നീളം. അപ്രോച്ച്റോഡടക്കം പാലത്തി​െൻറ നീളം 1230 മീറ്റർ വരും. ആകെ 17 തൂണിൽ 16 എണ്ണത്തി​െൻറ നിർമാണം പൂർത്തിയായി. വെള്ളത്തിലെ രണ്ടുതൂണിൽ ഒരെണ്ണമാണ് ശേഷിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ആർച് സ്പാനാണ് ഈ പാലത്തിന് നിർമിക്കുന്നെതന്ന പ്രത്യേകത കൂടിയുണ്ട്. 110 മീറ്ററിൽ നിർമിക്കുന്ന മൂന്ന് ആർച് സ്പാൻ പാലത്തി​െൻറ മുഖ്യആകർഷണ ഘടകങ്ങളാണ്. ശേഷിക്കുന്ന 13 സ്പാനി​െൻറ നീളം 37 മീറ്ററാണ്. 11.4 മീറ്റർ വീതിയുള്ള പാലത്തി​െൻറ ഇരുവശത്തും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയുണ്ട്. വിനോദസഞ്ചാരികൾക്ക് പാലത്തിൽ നിന്ന് കാഴ്ചകൾ കാണുന്നതിന് ലക്ഷ്യമിട്ട് ആർച് സ്പാനി​െൻറ ഭാഗത്ത് നടപ്പാതയുടെ വീതി രണ്ടര മീറ്ററായി വർധിപ്പിച്ചിട്ടുണ്ട്. വലിയ ജലനൗകകൾക്കുവരെ കടന്നുപോകുന്നതിന് ജലോപരിതലത്തിൽനിന്ന് പാലത്തിന് 12 മീറ്റർ ഉയരമുണ്ടാകും. കണ്ണൂർ ആസ്ഥാനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഒാപറേറ്റിവ് സൊസൈറ്റിയാണ് കരാറുകാർ. കരയിലെ പണികൾ മുക്കാൽ ഭാഗത്തോളം പൂർത്തിയായി. പാലം പണി പൂർത്തിയാകുന്നതോടെ ദേശീയപാതയിൽ പ്രതിസന്ധികൾ ഉണ്ടാകുന്ന അടിയന്തരഘട്ടങ്ങളിൽ തോട്ടപ്പള്ളിയിൽനിന്നും നങ്ങ്യാർകുളങ്ങരയിൽനിന്നും വാഹനങ്ങൾ വഴിതിരിച്ച് വിട്ടാൽ കരുനാഗപ്പള്ളിയിൽ എത്താനുള്ള ബദൽ മാർഗമായി തീരപാത ഉപയോഗിക്കാനാകും. കൂടാതെ, സർക്കാർ ലക്ഷ്യമിടുന്ന തീരദേശ ഹൈവേ യാഥാർഥ്യമാകുമെങ്കിൽ ദേശീയപാതക്ക് സമാന്തരമായ പാതയായും ഇൗ റോഡ് മാറും. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട ചില്ലറപ്രശ്നങ്ങളാണ് ഇവിടെ പ്രതിസന്ധിയായുള്ളത്. ഫണ്ട് ലഭ്യമാകാത്തതാണ് ഇതിന് കാരണമെന്നറിയുന്നു. പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ശ്രമം നടക്കുന്നു. കായലിന് കുറുകെ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ വലിയഴീക്കലും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ ആഴീക്കലുമായാണ് പാലം ബന്ധിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.