മൂവാറ്റുപുഴ: പാലത്തിെൻറ കാലിൽ കുടുങ്ങിയ തടി നീക്കം ചെയ്യാതെ വന്നതോടെ മാലിന്യങ്ങൾ അടിഞ്ഞുകൂടി. മൂവാറ്റുപുഴ വലിയ പാലത്തിെൻറ കാലിലാണ് തടി കുടുങ്ങിയത്. പ്രളയജലത്തോടൊപ്പം ഒഴുകിയെത്തിയ തടിയിൽ പിന്നീട് മാലിന്യങ്ങളും അടിഞ്ഞുകൂടിയതോടെ ദുർഗന്ധം പരക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമെ അറവ് അവശിഷ്ടം, ഹോട്ടൽ മാലിന്യം, ചപ്പുചവറുകൾ തുടങ്ങിയവ കെട്ടിക്കിടക്കുന്നു. മൂന്നു മാസം മുമ്പുണ്ടായ മഹാപ്രളയത്തിൽ ഒഴുകിയെത്തിയ തടി പാലത്തിന് കുറുകെ വീണതോടെയാണ് മാലിന്യം കെട്ടിക്കിടക്കാൻ ആരംഭിച്ചത്. ഇതിനു തൊട്ടുതാഴെയാണ് വെള്ളൂർക്കുന്നം കുളിക്കടവ് അടക്കം സ്ഥിതി ചെയ്യുന്നത്. തടിയും മാലിന്യങ്ങളും നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തു വെന്നങ്കിലും നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.