'പരിവാർ' രക്ഷിതാക്കളുടെ കൂട്ടായ്മ

മൂവാറ്റുപുഴ: മാനസിക വെല്ലുവിളി നേരിടുന്നവരുടെ സംഘടനയായ 'പരിവാറി'​െൻറ മൂവാറ്റുപുഴ നഗരസഭ പരിധിയിലെ രക്ഷിതാക്കളുടെ കൂട്ടായ്മ മേള സെക്രട്ടറി പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു. പരിവാർ ജില്ല കോഒാഡിനേറ്റർ പ്രഫ. ജോസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഭിന്നശേഷിയുള്ള കുട്ടികൾക്ക് സർക്കാർ കൊടുക്കാൻ നിർദേശിച്ച 28,500 രൂപ മൂവാറ്റുപുഴ നഗരസഭ ഈ വർഷം നൽകുമെന്ന് അറിയിച്ചതിൽ യോഗം നന്ദി രേഖപ്പെടുത്തി. സ്‌കൂളിൽ പോകാത്ത 80 ശതമാനത്തിനുമേൽ വൈകല്യമുള്ളവർക്ക് സർക്കാർ നിർദേശിച്ച 1300 രൂപ പെൻഷൻ നൽകാൻ മുനിസിപ്പൽ അധികൃതർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാരവാഹികൾ: വർഗീസ് ആൻറണി (കോഒാഡിനേറ്റർ), വി.കെ. വിനോദ് (പ്രസി.), അന്നപൂർണേശ്വരി, ഫൗസിയ റിയാസ് (വൈ.പ്രസി.), ഡോ. എൻ. സീന (സെക്ര.), ജി.എസ്. വിനോദ്, ഹസീന അജി (ജോ.സെക്ര.), ചന്ദ്രശേഖരൻ നായർ (ട്രഷ.), തോമസ് ചെറിയാൻ, പി.ഡി. ജോസ് (ഓർഗനൈസിങ് സെക്ര.). ഭിന്നശേഷിയുള്ള മുതിർന്നവരെ പകൽസമയങ്ങളിൽ സുരക്ഷിതമായി താമസിപ്പിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ ഷെൽറ്റർ ഹോം തുടങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.