യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന; 20 പുതിയ വിമാനത്താവളങ്ങൾ വേണ്ടിവരും

നെടുമ്പാശ്ശേരി: രാജ്യത്ത് വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കേന്ദ്ര വ്യോമയാന മന്ത്രാലയത്തി​െൻറ കണക്കനുസരിച്ച് ഇരുപതോളം നഗരങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ പുതിയ വിമാനത്താവളങ്ങൾ വേണ്ടിവരും. ഡൽഹിയിലാണ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലുമായി 184 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തതിൽ 63 ദശലക്ഷവും ഡൽഹി വഴിയായിരുന്നു. പല വിമാനത്താവളത്തിലും വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തതിനാൽ കൂടുതൽ സർവിസുകൾക്ക് അനുമതി നൽകാൻ കഴിയുന്നില്ല. വിദേശരാജ്യങ്ങൾക്ക് കൂടുതൽ സർവിസിന് അനുമതി നൽകുമ്പോൾ അതേ രാജ്യത്തേക്ക് അത്രതന്നെ സർവിസ് ഇന്ത്യയും നടത്തേണ്ടതുണ്ട്. അതിനുള്ള സൗകര്യങ്ങൾ ഇന്ത്യക്കില്ലെന്നതും പ്രശ്നമാണ്. ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) കണക്കനുസരിച്ച് ലോകത്ത് ഏഴാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യ യാത്രക്കാരുടെ കാര്യത്തിൽ 2025 ഓടെ മൂന്നാം സ്ഥാനത്താകും. ഇപ്പോൾ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. അമേരിക്കയെ പിന്തള്ളി ചൈന ഒന്നാം സ്ഥാനത്തെത്തുമെന്നും അയാട്ട ചൂണ്ടിക്കാട്ടുന്നു. ചൈനയിൽ പല ഉൽപന്നങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. സിംഗപ്പൂരും മറ്റും പ്രിയമായിരുന്ന പല വ്യാപാരികൾക്കും അതിനാൽ ഇപ്പോൾ ചൈനയാണ് താൽപര്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.