കൂത്താട്ടുകുളം: കാക്കൂർ സർവിസ് സഹകരണ ബാങ്കിെൻറ ചേർന്നു. ഉയർന്ന പലിശനിരക്ക് വെട്ടിക്കുറക്കുകയും കുറഞ്ഞ നിരക്കിൽ കാർഷിക വായ്പ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. തിരുമാറാടി പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് അനിൽ ചെറിയാൻ അധ്യക്ഷത വഹിച്ചു. പ്രളയബാധിതർക്ക് സംസ്ഥാന സഹകരണ വകുപ്പ് നടത്തുന്ന ഭവന നിർമാണപദ്ധതിയിലേക്ക് അഞ്ചുലക്ഷം രൂപ ബാങ്ക് നൽകുമെന്ന് അനിൽ ചെറിയാൻ പറഞ്ഞു. ലോക മാസ്റ്റേഴ്സ് അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം വരിച്ച മുൻ എം.എൽ.എ എം.ജെ. ജേക്കബിനെയും മികച്ച കായികാധ്യാപകനുള്ള ജി.വി. രാജ അവാർഡ് കരസ്ഥമാക്കിയ ഡോ. മാത്യുസ് ജേക്കബ് പുൽപ്പാറയിലിനെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവെരയും ആദരിച്ചു. ഡയറക്ടർമാരായ എം.എം. ജോർജ്, കെ.കെ. രാജ്‌കുമാർ, വർഗീസ് മാണി, സെക്രട്ടറി േഗ്രസി ചെറിയാൻ, മുൻ പ്രസിഡൻറുമാരായ സണ്ണി എബ്രഹാം, ജി. നാരായണൻകുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.