പിറവം: കാഞ്ഞിരമറ്റം അരയംകാവ് മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ വൻതോതിൽ നാശനഷ്ടം. അരയം കാവ് വ്യാപാര ഭവെൻറ മുകളിൽ സ്ഥാപിച്ചിട്ടുള്ള ബി.എസ്.എൻ.എൽ. ടവറിെൻറ 300 മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും ഇലക്ട്രോണിക് ഉപകരണങ്ങൾ വ്യാപകമായി തകരാറിലാവുകയും വയറിങ് കത്തിനശിക്കുകയും ചെയ്തു. ടവറിലെ എർത്ത് സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്ന് ഇടിമിന്നലുണ്ടാകുമ്പോഴൊക്കെ ഇത്തരത്തിൽ അപകടമുണ്ടാകുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പലതവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ലന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചതിന് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.