മേഖല പദയാത്ര

മൂവാറ്റുപുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സുസ്ഥിര വികസനം സുരക്ഷിത കേരളം എന്ന ജനകീയ വികസന കാമ്പയിൻ മുൻനിർത്തി നടത്തുന്ന പദയാത്രയുടെ ഉദ്ഘാടനം മാറാടി മണ്ണത്തൂർ കവലയിൽ പായിപ്ര ദമനൻ നിർവഹിച്ചു. മേഖല പ്രസിഡൻറ് സിന്ധു ഉല്ലാസ് അധ്യക്ഷത വഹിച്ചു. ജില്ല പരിസര വിഷയസമിതി കൺവീനർ എം.എസ്. മോഹനൻ വികസന സന്ദേശം നൽകി. ജാഥ ക്യാപ്റ്റൻ പി.എ. ജോണി, സെക്രട്ടറി കെ.കെ. കുട്ടപ്പൻ എന്നിവർ സംസാരിച്ചു. ഇൗസ്റ്റ് മാറാടി ഹൈസ്കൂൾ കവലയിൽ നടന്ന പഞ്ചായത്ത് തല സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് ലത ശിവൻ ഉദ്ഘാടനം ചെയ്തു. വാളകം പഞ്ചായത്ത്, മൂവാറ്റുപുഴ നഗരസഭ, പായിപ്ര പഞ്ചായത്ത് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ആറിന് വൈകീട്ട് 6.30ന് തൃക്കളത്തൂർ കാവും പടിയിൽ പദയാത്ര സമാപിക്കും. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് മെംബർ എൻ. അരുൺ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.