കൊച്ചി: കേന്ദ്ര മാനവശേഷി വകുപ്പിെൻറയും എൻ.സി.ആർ.ടിയുെടയും നേതൃത്വത്തിൽ നടന്ന ദേശീയ റോൾ പ്ലേ മത്സരത്തിൽ എറണാകുളം ജില്ല ജേതാക്കളായി. കൗമാരക്കാർ നേരിടുന്ന വെല്ലുവിളികളും പ്രലോഭനങ്ങളും കേന്ദ്രമാക്കി ജി.ജി.എച്ച്.എസ് എറണാകുളം അവതരിപ്പിച്ച റോൾ പ്ലേക്കാണ് കിരീടം. എയിഡ്സ് രോഗബാധിതനായ അച്ഛനും മകൾക്കും സമൂഹത്തിൽനിന്ന് നേരിടേണ്ടിവരുന്ന ഒറ്റപ്പെടുത്തലുകളും പാർശ്വവത്കരണവുമാണ് റോൾ പ്ലേയുടെ പ്രമേയം. ഡിസംബറിൽ ഡൽഹിയിൽ നടക്കുന്ന ദേശീയമത്സരത്തിൽ റോൾ പ്ലേ അവതരിപ്പിക്കുന്നതിന് അർഹത നേടിയതായും ഡയറ്റ് പ്രിൻസിപ്പൽ ഡോ. എ. രാജേന്ദ്രൻ അറിയിച്ചു. എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഗ്ലോറിയ സൂസൻ റെജി, കീർത്തന, സുമ, നിരുപമ നായർ, സൂര്യവന്ദന എന്നീ വിദ്യാർഥികളാണ് റോൾ പ്ലേയിൽ അഭിനയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.