പിറവം: നഗരസഭയിലെ 27ാം ഡിവിഷനിൽ എല്ലാ വീടുകളിലും പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് എെൻറ വീട്ടിൽ എനിക്കുള്ള പച്ചക്കറി എന്ന പേരിൽ നടപ്പാക്കിയിരിക്കുന്ന പച്ചക്കറികൃഷിയുടെ രണ്ടാംഘട്ടം ആരംഭിച്ചു. ഉദ്ഘാടനം നഗരസഭ കൗൺസിലർ ബെന്നി വി. വർഗീസ് വിത്തുവിതച്ച് നിർവഹിച്ചു. എല്ലാവർക്കും ചെയ്യാവുന്ന വിധത്തിലാണ് രണ്ടാംഘട്ടത്തിൽ നടപ്പാക്കുന്നത്. നിത്യോപയോഗ പച്ചക്കറികളായ മുളക്, കറിവേപ്പില, വെണ്ട, ചീര, നാടൻപയർ, പാവൽ, ചേന, വാഴ എന്നിവയാണ് പ്രധാനമായി തയാറാക്കുന്നത്. ഡിവിഷനിലെ ഒമ്പത് കുടുംബശ്രീ അയൽക്കൂട്ടങ്ങളെ മൂന്ന് ക്ലസ്റ്ററായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അയൽക്കൂട്ടം വഴി എല്ലാ വീടുകളിലും വിത്തുകൾ എത്തിക്കും. നിശ്ചിത ഇടവേളകളിൽ കർഷക ഗ്രാമസഭ വിളിച്ച് സങ്കേതിക ഉപദേശങ്ങൾ നൽകും. ഡിവിഷനിലെ റെസിഡൻറ്സ് അസോസിയേഷൻസ്, ക്ലബുകൾ എന്നിവ ഈ പദ്ധതിയിൽ പങ്കാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.