വായനശാലയിൽ ​െചരാത് തെളിച്ചു

എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയിൽ കേരളപ്പിറവി ദിനം െചരാത് തെളിച്ച് ആഘോഷിച്ചു. 'പ്രളയാനന്തര കേരളത്തി​െൻറ പുനർസൃഷ്ടി' വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യപരിഷത്ത്‌ ജില്ല കമ്മിറ്റി അംഗം എം.കെ. രാജേന്ദ്രൻ വിഷയാവതരണം നടത്തി. വായനശാല വൈസ് പ്രസിഡൻറ് പി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. മഹേഷ്, പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി കെ. രവിക്കുട്ടൻ, പരിഷത്ത്‌ കോലഞ്ചേരി മേഖല സെക്രട്ടറി എൻ.കെ. നന്ദകുമാർ, പ്രദേശം മാസിക ചീഫ് എഡിറ്റർ ജോഷി ജോർജ്, കെ.ജി. സത്യൻ, ജോർജ് വാഴയിൽ, കുഞ്ഞുമുഹമ്മദ് പൂക്കോട്ടുമോളം, ടി.സി. ശിവശങ്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.