ബന്ധുവി​െൻറ കുഞ്ഞി​െൻറ അരഞ്ഞാണം മോഷ്​ടിച്ച ദമ്പതികൾ അറസ്​റ്റിൽ

ആറാട്ടുപുഴ: അഞ്ചുമാസം പ്രായമുള്ള കുട്ടിയുടെ രണ്ടുപവൻ അരഞ്ഞാണം അപഹരിച്ച കേസിൽ യുവതിയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ പുതിയവിള രമണാലയത്തിൽ അനൂപി​െൻറ മകൾ വൈഗയുടെ അരഞ്ഞാണം അപഹരിച്ച കേസിൽ കീരിക്കാട് കണ്ണമ്പള്ളി ഭാഗം അഞ്ജുഭവനത്തിൽ അഞ്ജു (21), ഭർത്താവ് കുമാരപുരം താമല്ലാക്കൽ തെക്ക് തകിടിയിൽ കിഴക്കതിൽ വിഷ്ണു (ഉണ്ണി -29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10നാണ് സംഭവം. പ്രതി അഞ്ജു അകന്ന ബന്ധുവാണ്. വല്ലപ്പോഴും അഞ്ജു പുതിയവിളയിലെ വീട്ടിലെത്താറുണ്ടായിരുന്നു. 10ാം തീയതി വീട്ടിലെത്തിയ ഇവരുടെ കൈയിൽ കുട്ടിയെ ഏൽപിച്ച് നീതു തുണി വിരിക്കാൻ പോയി. തുടർന്ന് യുവതി മടങ്ങിപ്പോയശേഷമാണ് അരഞ്ഞാണം നഷ്ടപ്പെട്ട കാര്യം വീട്ടുകാർക്ക് മനസ്സിലായത്. കനകക്കുന്ന് പൊലീസിൽ അനൂപി​െൻറ അമ്മ ഷേർളി പരാതിപ്പെട്ടതോടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. തെങ്കാശി, പഴനി, കോഴിക്കോട്, പാലക്കാട് ഭാഗങ്ങളിലാണ് ഒളിവിൽ കഴിഞ്ഞത്. ഇതിനിടെ അഞ്ജുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ കായംകുളം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. നാട്ടിൽ തിരികെെയത്തിയ ഇവരെ വ്യാഴാഴ്ച രാവിലെ പേത്താടെ കണ്ടല്ലൂർ പറവൂർ ജങ്ഷൻ ഭാഗത്തുവെച്ച് എസ്.ഐ ജി. സുരേഷ്‌കുമാറി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ചാരുംമൂട്ടിലെ സ്വർണക്കടയിൽ മാല വിറ്റതായി പ്രതികൾ സമ്മതിച്ചു. പ്രതികളെ കടയിൽ എത്തിച്ച് തെളിവെടുത്തു. മോഷണ മുതലാണെന്ന് അറിഞ്ഞിട്ടും വിൽക്കാനുൾപ്പെടെ സഹായിച്ചതിനാണ് വിഷ്ണുവിനെ പ്രതി ചേർത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.