വെബ്സൈറ്റ് നിർമാണവുമായി സ്​റ്റാർട്ടപ്

കൊച്ചി: സാധാരണക്കാര്‍ക്ക് എളുപ്പം വെബ്‌സൈറ്റ് നിര്‍മിച്ച് നല്‍കുന്ന സ്റ്റാര്‍ട്ടപ് പദ്ധതിയുമായി 'ഓണ്‍ ഡിമാന്‍ഡ്സ് ഡോട്ട് ഇൻ'. 3000 രൂപ നല്‍കിയാല്‍ മികച്ച വെബ്‌സൈറ്റ് രൂപം നല്‍കി ഉപഭോക്താവിന് നല്‍കുമെന്ന് പ്രോജക്ട് ഹെഡ് ഷാമോന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വിവരസാങ്കേതികരംഗത്ത് വ്യക്തിയുമായി ചേര്‍ന്നുനില്‍ക്കുന്ന മറ്റ് സംരംഭങ്ങളെ വെബ്‌സൈറ്റ് വഴി ഒരു കുടക്കീഴിലെത്തിക്കാം. ക്യു.ആര്‍ കോഡ് അടക്കം സ്വന്തമായി അപ്‌ഡേറ്റ് ചെയ്യാനാകുമെന്നതാണ് വെബ്‌സൈറ്റി​െൻറ പ്രത്യേകത. സ്റ്റാർട്ടപ് എന്ന നിലയില്‍ 10,000 പേര്‍ക്ക് തൊഴില്‍ നല്‍കാനും പദ്ധതിയിലൂടെ സാധിക്കുമെന്നും ഷാമോൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.