മൂവാറ്റുപുഴ: പദ്ധതികള്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമ്പോഴാണ് വികസനം സാധ്യമാകുന്നതെന്ന് ജോയ്‌സ് ജോര്‍ജ് എം.പി പറഞ്ഞു. മൂവാറ്റുപുഴ നഗരവികസന പദ്ധതിയുടെ സ്ഥലമെടുപ്പിെൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു വികസനപദ്ധതിക്കും സ്ഥലമേെറ്റടുക്കല്‍ പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. എന്നാല്‍, എല്ലാവരുടെയും കൂട്ടായ്മയാണ് ഇക്കാര്യത്തില്‍ വിജയിച്ചിട്ടുള്ളതെന്നും എം.പി പറഞ്ഞു. നഗരവികസനം പൂര്‍ത്തിയാകുന്ന മുറക്ക് മൂവാറ്റുപുഴയില്‍ ബസ് ടെര്‍മിനല്‍ പദ്ധതി നടപ്പാക്കുമെന്നും എം.പി പറഞ്ഞു. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ സ്വാഗതം പറഞ്ഞു. മുൻ എം.പി ഫ്രാന്‍സിസ് ജോര്‍ജ്, മുൻ എം.എല്‍.എ ഗോപി കോട്ടമുറിക്കല്‍, ജില്ല പഞ്ചായത്ത് മെംബര്‍ എന്‍. അരുണ്‍, കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ പി.എം. ഇസ്മായില്‍, നഗരസഭ വൈസ്‌ചെയര്‍മാന്‍ പി.കെ. ബാബുരാജ്, പഞ്ചായത്ത് പ്രസിഡൻറുമാരായ എ.വി. സുരേഷ്, ജോഷി സ്‌കറിയ, വള്ളമറ്റം കുഞ്ഞ്, ലീല ബാബു, ലത ശിവന്‍, ജോര്‍ഡി എന്‍. വര്‍ഗീസ്, മുന്‍ നഗരസഭ ചെയര്‍മാന്‍മാരായ എം.എ. സഹീര്‍, യു.ആര്‍. ബാബു, മേരി ജോര്‍ജ് തോട്ടം, മര്‍ച്ചൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് അജ്മല്‍ ചക്കുങ്ങല്‍, പ്രസ് ക്ലബ് പ്രസിഡൻറ് ആര്‍. ബിജു, പൗരപ്രമുഖരായ എം.ആര്‍. പ്രഭാകരന്‍, ഷാജി മുഹമ്മദ്, മാത്യു ജോണ്‍, ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത, മുഹമ്മദ് ബദരി, അഷറഫ് മൗലവി, വി.കെ. നാരായണന്‍, അബ്ദുല്‍ റഹ്മാന്‍, ജോസുകുട്ടി ജെ. ഒഴുകയില്‍, ഡോ. എം.സി. ജോര്‍ജ്, വി.ആര്‍. സജീവ് എന്നിവരും റവന്യൂ, കെ.എസ്.ടി.പി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടര്‍ന്ന്, പ്രകടനത്തോടെ ടി.ബി ജങ്ഷനിലെത്തി റോഡിന് ഏറ്റെടുത്ത ശ്രീമൂലം ക്ലബ്ബിെൻറ സ്ഥലത്തെ മണ്ണ് നീക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. നഗരവികസനത്തിെൻറ ഭാഗമായ റോഡ് നവീകരണ പദ്ധതി യാഥാർഥ്യമാക്കണമെന്ന മൂവാറ്റുപുഴ നിവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രധാന റോഡുകള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന നഗരത്തിെൻറ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.