വൈപ്പിന്‍: വര്‍ഷം രണ്ടുകോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനത്തോടെ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നാലര വര്‍ഷം കൊണ്ട് 15 ലക്ഷം പേര്‍ക്ക് മാത്രമാണ് നല്‍കിയതെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ് മുഹമ്മദ് റിയാസ്. ഞാറക്കലില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം മാഞ്ഞൂരാന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയുടെ നയം മൂലം രാജ്യത്ത് തൊഴില്‍ സുരക്ഷ ഇല്ലാതായി. ജനവിരുദ്ധ നടപടികളും അഴിമതിയും പെരുകി. റഫാല്‍ അഴിമതിയില്‍ സി.ബി.ഐ കൈെവച്ചപ്പോള്‍ രായ്ക്കുരാമാനം ഡയറക്ടറെ പുറത്താക്കി. പകരം അഴിമതിക്കാരനെ നിയമിച്ചു. അനുയായിയുടെ സ്ഥാനം ഉറപ്പിക്കാനുള്ള നീക്കത്തിനിടയില്‍ എതിർപ്പ് രൂക്ഷമായതോടെ ഇരുവരെയും മാറ്റി നിര്‍ത്തി കണ്ണില്‍ പൊടിയിടുന്ന തന്ത്രമാണ് നടപ്പാക്കിയത്. വിശ്വാസമാണ് പരമപ്രധാനം എന്നാണ് ബി.ജെ.പി.യുടെ വാദം. ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ നിഷേധിക്കുന്നു. ശബരിമലയിലും അതുതന്നെയാണ് സംഭവിക്കുന്നത്. എല്‍.ഡി.എഫിെൻറ ജനവിശ്വാസം തകര്‍ക്കാൻ യു.ഡി.എഫും ബി.ജെ.പിയും ഒറ്റക്കെട്ടായി. കോണ്‍ഗ്രസ് ഒരു നയവുമില്ലാത്ത പാര്‍ട്ടിയായി ചുരുങ്ങിയെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. ജില്ല പ്രസിഡൻറ് ഡോ. പ്രിന്‍സി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ പൂയപ്പിള്ളി തങ്കപ്പന്‍, ചലച്ചിത്ര സംഗീത സംവിധായകന്‍ ഗിരീഷ് കുട്ടന്‍, ഡോ. കെ.എസ്. പുരുഷന്‍, മഹാരാജാസ് വിദ്യാര്‍ഥി അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്‍, പറവൂരിലെ രക്തസാക്ഷി ഗിരീഷിെൻറ അമ്മ സുശീല എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. പി. രാജീവ്, എസ്. ശര്‍മ എം.എല്‍.എ., എം. സ്വരാജ് എം.എല്‍.എ, എസ്. സജീഷ്, കെ.എസ്. രജീന തുടങ്ങിയവര്‍ പങ്കെടുത്തു. സംഘാടക സമിതി ട്രഷറര്‍ സി.കെ. മോഹനന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ.എസ്. അരുണ്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം വെള്ളിയാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.