ആലപ്പുഴ ലൈവ്​

അധികാരികൾ കനിയണം മാധവപുരം ചന്തയുടെ വികസനപ്രവർത്തനങ്ങൾക്ക് അധികാരികളുടെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നാണ് ആവശ്യം. ചന്തയിലെ ഓപൺ സ്റ്റാളുകൾ പലരും കൈയേറിയാണ് കച്ചവടം നടത്തുന്നത്. ഈ സ്റ്റാളുകൾ പൊളിച്ചുനീക്കി ആധുനികവത്കരിച്ച് ഷട്ടർ ഇട്ടുനൽകിയാൽ പഞ്ചായത്തിന് വരുമാനമാകുമെന്ന അഭിപ്രായം ശക്തമാണ്. സാധനങ്ങൾ വിൽക്കാനെത്തുന്നവർ മഴയും വെയിലുമേറ്റ് ഇരിക്കേണ്ട ഗതികേടിലാണ്. ഇതൊഴിവാക്കാൻ താൽക്കാലിക ഇരിപ്പിടങ്ങൾ സജ്ജമാക്കണം. പുലർച്ച അേഞ്ചായോടെ ചന്തയിൽ എത്തുന്നവർ വെളിച്ചം ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചാൽ ഒരുപരിധിവരെ ഇതിന് പരിഹാരമാകും. മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകാൻ ഓടകൾ ഇല്ലാത്തതും ചന്തയിലെത്തുന്നവർക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. മുമ്പ് ഉണ്ടായിരുന്ന ഓട നികന്നതിനാൽ മലിനജലം ചന്തയിൽ കെട്ടിനിൽക്കുകയാണ്. മലിനജലം സമീപെത്ത റോഡിലേക്ക് ഒഴുകിയെത്തി യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് പ്രതിഷേധങ്ങൾക്ക് കാരണമായി. ചന്തക്കകം കോൺക്രീേറ്റാ ടൈൽ പാകുകയോ ചെയ്താൽ മഴ പെയ്യുേമ്പാൾ ചളിക്കുണ്ടായി മാറുന്ന അവസ്ഥ ഒഴിവാക്കാം. ചന്തയിലെ അപകടഭീതിയുണർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാനും നടപടി വേണം. ഓരോ ഉൽപന്നങ്ങൾ വിൽക്കുന്നവർക്കും പ്രത്യേക സ്ഥലം കണ്ടെത്തി നൽകണം. ആരോഗ്യവകുപ്പി​െൻറയും പഞ്ചായത്ത് അധികാരികളുടെയും പരിശോധനകൾ ഇല്ലാത്തതിനാൽ വൃത്തിഹീന സാധനങ്ങൾ വിൽപനക്കെത്തിക്കുന്നതായി ആക്ഷേപമുണ്ട്. മതിലുകൾ പല ഭാഗത്തും തകർന്നിട്ട് വർഷങ്ങളായി. ഇവിടങ്ങളിൽ വ്യാപക കൈയേറ്റം ഉണ്ടാകുന്നതായും ആരോപണമുണ്ട്. അധികാരികൾ ശക്തമായ നടപടികളുമായി മുന്നിട്ടിറങ്ങിയാൽ മാധവപുരം ചന്തയുടെ പ്രൗഢി തിരികെപിടിക്കാൻ കഴിയും. തയാറാക്കിയത് ചിത്രങ്ങൾ -വള്ളികുന്നം പ്രഭ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.