ദേശംകടവിന് സമീപം റോഡ് തകർന്നു

ആലുവ: . ഇതുമൂലം യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്. കുടിവെള്ള പൈപ്പ് നന്നാക്കാനായി കുറുകെ വെട്ടിപ്പൊളിച്ചത് ഒരടിയോളം താഴ്ചയിൽ താഴേക്കിരുന്നത് അപകടക്കെണിയായിട്ടുണ്ട്. വാഹനങ്ങൾ ഈ കുഴിയിൽ വീഴുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങൾക്ക് ഏറെ പണിപ്പെടണം ഇവിടെ മറിഞ്ഞു വീഴാതെ പോകാൻ. കാറുകളുൾെപ്പടെ ചെറിയ വാഹനങ്ങളുടെ അടിഭാഗം റോഡിൽ ഉരസുന്നു. കുടിവെള്ള പൈപ്പുപൊട്ടി റോഡിലൂടെ വെള്ളം പാഴാകുന്നുമുണ്ട്. തകർന്ന റോഡ് അടിയന്തരമായി നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.