അറസ്​റ്റ് ചെയ്തു

മൂവാറ്റുപുഴ: പേഴയ്ക്കാപിള്ളി കേന്ദ്രീകരിച്ച് തടി മാർക്കറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്ന് മാരകായുധങ്ങളുമായി അറസ്റ്റിലായ 20 അംഗ ഗുണ്ട സംഘത്തിന് ക്വട്ടേഷൻ നൽകിയ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. കേസിലെ 22ാം പ്രതി വെള്ളൂര്‍കുന്നം മേലേത്ത്ഞ്ഞാലില്‍ സുരേഷ്(48) 23ാം പ്രതി പെരുമറ്റം തച്ചിളായില്‍ സലാം(48) എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം മാരകായുധങ്ങളുമായി 20 അംഗ ഗുണ്ട സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞയാഴ്ച മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തുനിന്നുമാണ് 20 അംഗം കൊട്ടേഷന്‍ സംഘത്തെ മാരക ആയുധങ്ങളുമായി പൊലീസ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.