ഇ.പി.എഫ്​ പെൻഷൻ: വിധി സ്വാഗതാർഹം ^സീനിയർ ജേണലിസ്​റ്റ്​സ്​ യൂനിയൻ

ഇ.പി.എഫ് പെൻഷൻ: വിധി സ്വാഗതാർഹം -സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ കൊച്ചി: ഇ.പി.എഫ് സംബന്ധിച്ച ഹൈകോടതി വിധി ചരിത്രപ്രധാനമായ നാഴികക്കല്ലാണെന്ന് സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് കെ. ജനാർദനൻ നായരും ജനറൽ സെക്രട്ടറി കെ.എച്ച്.എം. അഷ്റഫും പ്രസ്താവനയിൽ പറഞ്ഞു. തൊഴിലാളിദ്രോഹ നടപടികൾ റദ്ദാക്കിയ ഹൈകോടതി വിധി പെൻഷൻ വാങ്ങുന്ന ലക്ഷക്കണക്കിന് പേർക്കും ഇ.പി.എഫിൽ വിഹിതമടക്കുന്ന നിലവിലെ ജീവനക്കാർക്കും ആശ്വാസം പകരുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.