നടപടി സ്വീകരിച്ചെന്ന് ബി. ഉണ്ണികൃഷ്ണന്‍

കൊച്ചി: നടി അര്‍ച്ച പദ്മിനി തന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും ആരോപണ വിധേയനായ വ്യക്തിയെയും അര്‍ച്ചനയെയും ഓഫിസില്‍ വിളിച്ച് സംസാരിച്ചിരുന്നതായും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സംഭവം ക്രിമിനല്‍ കുറ്റമായതിനാല്‍ ഇത് സംഘടന കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും പൊലീസില്‍ പരാതി നല്‍കണമെന്നും ആവശ്യപ്പെെട്ടങ്കിലും അവര്‍ അതിന് തയാറായില്ലെന്നും സംഘടന തലത്തില്‍ നടപടിയെടുത്താല്‍ മതിയെന്നാണ് അവര്‍ പറഞ്ഞതെന്നും തുടർന്ന് ആരോപണ വിധേയനായ വ്യക്തിയെ പുറത്താക്കിയിരുന്നതായും സംഘടനപരമായ നടപടി മതിയെന്ന രേഖയില്‍ അര്‍ച്ചന ഒപ്പിട്ടിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.