കൊച്ചി: ഇനിയും കന്യാസ്ത്രീയുടെ കണ്ണുനീര്‍ വീഴാതിരിക്കാന്‍ ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം ബോധവത്കരണ പരിപാടി നടത്തുമെന്ന് കേരള കത്തോലിക്കാസഭ നവീകരണ പ്രസ്ഥാനവും (കെ.സി.ആര്‍.എം) ജോയൻറ് ക്രിസ്ത്യന്‍ കൗണ്‍സിലും സംയുക്ത വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയപാര്‍ട്ടികളെയും ഉദ്യോഗസ്ഥപ്രമുഖെരയും വിലയ്ക്കെടുക്കാന്‍ ഫ്രാങ്കോ മുളയ്ക്കലിനെ പ്രാപ്തനാക്കിയത് ചര്‍ച്ച് ആക്ടിെൻറ അഭാവമാണ്. ചര്‍ച്ച് ആക്ട് നടപ്പാക്കേണ്ടതിെൻറ ആവശ്യകത ജനങ്ങളെ പറഞ്ഞുമനസ്സിലാക്കിയായിരിക്കും ബോധവത്കരണ പരിപാടി നടത്തുക. ലഘുലേഖകളും വിതരണം ചെയ്യും. എറണാകുളം ജില്ലയില്‍ ആരംഭിച്ച പരിപാടി മറ്റ് ജില്ലകളിലേക്കും വരുംദിവസങ്ങളില്‍ വ്യാപിപ്പിക്കും. കോഴിക്കോട്, വയനാട് ജില്ലകളില്‍ 20, 21 തീയതികളില്‍ പരിപാടി നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ പ്രഫ. ഡോ.ജോസഫ് വര്‍ഗീസ്, പ്രഫ.പി.സി. ദേവസ്യ, ഷാജു തറപ്പേല്‍, സി.വി. സെബാസ്റ്റ്യൻ, ജോര്‍ജ് മൂലേച്ചാലില്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.