അങ്കമാലി: ഫിസാറ്റ് എൻജിനീയറിങ് കോളജില്‍ അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എൻജിനീയേഴ്സ് ദേശീയ സമ്മേളനത്തിന് തുടക്കമായി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ സാങ്കേതിക വിദഗ്ധരെയും ശാസ്ത്രജ്ഞരെയും ഒരു കുടക്കീഴില്‍ അണിനിരത്തി നൂതന സാേങ്കതികവിദ്യ ലോകത്തിന് പരിചയപ്പെടുത്തുകയാണ് സമ്മേളന ലക്ഷ്യം. രാജ്യത്തെ വിവിധ കോളജുകളില്‍നിന്നുള്ള ആയിരത്തോളം വിദ്യാർഥികളും അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എൻജിനീയേഴ്സിെൻറ അന്തര്‍ദേശീയ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഫിസാറ്റ് കോളജിലെ മെക്കാനിക്കല്‍ എൻജിനീയറിങ് വിഭാഗമാണ് സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്. നൂതന സാങ്കതേികവിദ്യകള്‍ അവതരിപ്പിക്കാന്‍ കമ്പനികള്‍ക്കും മറ്റ് പ്രതിഭകള്‍ക്കും അവസരം നല്‍കുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സമ്മേളനം ലക്ഷ്യമിടുന്നുണ്ട്. ഐ.ജി പി.വിജയന്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിക് ഡയറക്ടര്‍ ഡോ. കെ.എസ്.എം. പണിക്കര്‍ അധ്യക്ഷത വഹിച്ചു. എ.എസ്.എം.ഇ ഇന്ത്യ ചാപ്റ്റര്‍ പ്രസിഡൻറ് മധുകന്‍ ശര്‍മ, ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍, ഇൻറര്‍നാഷനല്‍ എ.എസ്.എം.ഇ പ്രോഗ്രാം മാനേജര്‍ എറിന്‍ഡോളന്‍, നേവല്‍ സോളാര്‍ ഫെറി സി.ഇ.ഒ സന്‍ഡിത് തണ്ടാശ്ശേരി, ബോഷ് സീനിയര്‍ മാനേജര്‍ വിശ്വമോഹന്‍, സീമെന്‍സ് ടെക്നോളോജീസ് ജനറല്‍ മാനേജര്‍ സുന്ദര്‍രാമന്‍, ബയോമിക്കറി സി.ഇ.ഒ പ്രശാന്ത് ധവാന്‍, എ.എസ്.എം.ഇ ഏഷ്യ പസഫിക് മാനേജര്‍ സിദ്ധാര്‍ഥ്, മെക്കാനിക്കല്‍ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. ജോസ് ചെറിയാന്‍, എ.എസ്.എം.ഇ കോളജ് സ്റ്റുഡൻറ് ചാപ്റ്റര്‍ സെക്രട്ടറി അഫാന്‍ മുഹമ്മദ്, സോണല്‍ പ്രതിനിധി സി.കെ. അഭിജിത് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.