ശബരിമല വിധിയുടെ മറവിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ ശ്രമം- ^ചെന്നിത്തല

ശബരിമല വിധിയുടെ മറവിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ ശ്രമം- -ചെന്നിത്തല മൂവാറ്റുപുഴ: ശബരിമല വിധിയുടെ മറവിൽ രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കാനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു. ശബരിമലയെ കലാപഭൂമിയാക്കാനാണ് സി.പി.എമ്മി​െൻറ ശ്രമം. മുൻകാലങ്ങളിൽ ഉണ്ടായ സുപ്രീം കോടതി വിധികൾ പലതിലും നടപ്പാക്കാൻ കാണിക്കാത്ത തിടുക്കമാണ് ശബരിമല വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ കാണിക്കുന്നത്. വലിയവിഭാഗം വിശ്വാസികളെ ബാധിക്കുന്ന ഈ വിഷയത്തിൽ സർക്കാർ കൈക്കൊള്ളുന്ന തിടുക്കം സ്ഥിതി ഗുരുതരമാക്കാനേ ഉപകരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസ്‌ മൂവാറ്റുപുഴ നിയോജകമണ്ഡലം ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൂത്തുതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എ.ഐ.സി.സി സെക്രട്ടറി ഉമ്മൻ ‌ചാണ്ടി നിർവഹിച്ചു. റഫാൽ കരാർ പൊളിച്ചെഴുതിയതിലൂടെ അഴിമതിയിൽ ബി.ജെ.പി ഒന്നാംസ്ഥാനം നേടിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മദ്യത്തിൽ സ്വയം പര്യാപ്‌തത നേടാൻ ഡിസ്റ്റിലറി, ബ്രൂവറി വിതരണത്തിൽ സി.പി.എം വൻ അഴിമതി നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പിയോടും സി.പി.എമ്മിനോടും പൊരുതി ജയിക്കാനുള്ള യു.ഡി.എഫി​െൻറ പ്രവർത്തനങ്ങൾക്കുള്ള 'എ​െൻറ ബൂത്ത് എ​െൻറ അഭിമാനം' എന്ന കോൺഗ്രസ് പദ്ധതിക്ക് ഉമ്മൻ ചാണ്ടി ക്യാമ്പിൽ തുടക്കം കുറിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.പി. എൽദോസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ വക്താവ് ജോസഫ് വാഴക്കൻ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ഡീൻ കുര്യാക്കോസ്, ജെയ്സൺ ജോസഫ്, ഐ.കെ. രാജു, എ. മുഹമ്മദ് ബഷീർ, കെ.പി. ബാബു, ജോയ് മാളിയേക്കൽ, മാത്യു കുഴൽനാടൻ, വർഗീസ് മാത്യു, പി.വി. കൃഷ്ണൻ നായർ, കെ.എം. പരീത്, പായിപ്ര കൃഷ്ണൻ, കെ.എ. തോമസ്‌, പി.എസ്. സലിം ഹാജി, കെ.എം. സലിം എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലത്തിലെ 153 ബൂത്ത് പ്രസിഡൻറുമാർ, ബൂത്ത് ചുമതലക്കാർ, ബ്ലോക്ക് ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, കെ.പി.സി.സി -ഡി.സി.സി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരായിരുന്നു ക്യാമ്പ് അംഗങ്ങൾ. ലോക്സഭ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പിൽ 460 പ്രതിനിധികൾ സംബന്ധിച്ചു. സമാപന സമ്മേളനം യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.